ഒമാനിൽ വാഹനങ്ങളുടെ മുൽകിയ കാലാവധി ഒരു വർഷത്തിൽ കൂടുതൽ നീട്ടാം ; റോയൽ ഒമാൻ പൊലീസ്

Update: 2024-05-20 07:41 GMT

വാഹനങ്ങളുടെ രജിസ്​ട്രേഷൻ (മുൽക്കിയ) കാലാവധി ഒരുവർഷത്തിൽ കൂടുതൽ നീട്ടാൻ അനുവാദം നൽകി റോയൽ ഒമാൻ പൊലീസ്​. വർഷം തോറും പരിശോധന ആവശ്യമില്ലാത്ത വാഹനങ്ങൾക്ക്​, ഒരു വർഷത്തിൽ കൂടുതൽ ഇൻഷൂറൻസ് കാലാവധിയുണ്ടെങ്കിൽ ഉടമയുടെ അഭ്യാർഥനയെ തുടർന്ന്​ ആ കാലയളവിലേക്ക്​ നീട്ടി നൽകുന്നതായിരിക്കും. ട്രാഫിക് നിയമത്തിലെ എക്‌സിക്യൂട്ടീവ് ചട്ടങ്ങളിലെ ചില വ്യവസ്ഥകൾ ഭേദഗതി ചെയ്ത്​ (61/2024) പൊലീസ് ആൻഡ് കസ്റ്റംസ് ഇൻസ്‌പെക്ടർ ജനറൽ ലെഫ്റ്റനൻറ് ജനറൽ ഹസൻ ബിൻ മുഹ്‌സെൻ അൽ ശറൈഖിയാണ്​ ഉത്തരവ്​ പുറപ്പെടുവിച്ചത്​. തീരുമാനം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചതിന്‍റെ അടുത്ത ദിവസം മുതൽ പ്രാബല്യത്തിൽ വരും. നേരത്തെ സ്വകാര്യ വഹനങ്ങൾക്കുള്ള മുൽക്കിയ ഒരു വർഷ​ത്തേക്കായിരുന്നു നൽകിയിരുന്നത്​. അംഗീകൃത നയതന്ത്ര, കോൺസുലാർ ബോഡികളുടെയും സംഘടനകളുടെയും സർക്കാർ വാഹനങ്ങൾക്കും രണ്ട് വർഷത്തേക്കുമായിരുന്നു അനുവദിച്ചിരുന്നത്​.

Tags:    

Similar News