യു.കെയിൽ ഒമാന്റെ ടൂറിസം കാമ്പയിന് തുടക്കം

Update: 2024-10-26 05:02 GMT

ഒമാനിലെ ടൂറിസം കേന്ദ്രങ്ങളിലേക്ക് ബ്രിട്ടീഷ് വിനോദസഞ്ചാരികളെ ആകർഷിക്കാൻ കാമ്പയിന് തുടക്കം കുറിച്ച് ഒമാൻ ടൂറിസം മന്ത്രാലയം. യു.കെ തലസ്ഥാനമായ ലണ്ടനിലാണ് മന്ത്രാലയം കാമ്പയിൻ ആരംഭിച്ചത്.

സുൽത്താനേറ്റിന്റെ തനതായ പൈതൃകവും വൈവിധ്യമാർന്ന ടൂറിസ്റ്റ് കേന്ദ്രങ്ങളെയും ബ്രിട്ടീഷ് പൗരന്മാർക്ക് പരിചയപ്പെടുത്താനാണ് പദ്ധതി ലക്ഷ്യംവെക്കുന്നത്. ഈ ആഴ്ച്ച ആരംഭിച്ച കാമ്പയിൻ നവംബർ 18 വരെ തുടരും.

Tags:    

Similar News