ഗാസയ്ക്ക് കൈത്താങ്ങുമായി ഒമാൻ ; 10 ലക്ഷം യുഎസ് ഡോളർ സംഭാവന നൽകി

Update: 2024-04-02 07:38 GMT

ഇ​സ്രാ​യേ​ൽ ന​ര​നാ​യാ​ട്ടി​ൽ ദു​രി​ത​ക്ക​യ​ത്തി​ൽ ക​ഴി​യു​ന്ന ഗാസ​യി​ലെ കു​ട്ടി​ക​ൾ​ക്ക്​ കൈ​ത്താ​ങ്ങു​മാ​യി ഒ​മാ​ൻ. ഫ​ല​സ്തീ​നി​ലെ കു​ട്ടി​ക​ളെ സ​ഹാ​യി​ക്കാ​ൻ സു​ൽ​ത്താ​നേ​റ്റ് പ​ത്ത്​ ല​ക്ഷം യു.​എ​സ് ഡോ​ള​ർ സം​ഭാ​വ​ന ന​ൽ​കി. വി​നാ​ശ​ക​ര​മാ​യ മാ​നു​ഷി​ക പ്ര​തി​സ​ന്ധി​ക​ളെ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന ഗാസ മു​ന​മ്പി​ലെ ദു​ർ​ബ​ല​രാ​യ കു​ട്ടി​ക​ൾ​ക്ക് അ​വ​ശ്യ സ​ഹാ​യം എ​ത്തി​ക്കാ​നു​ള്ള യു​നി​സെ​ഫി​ന്‍റെ ശ്ര​മ​ങ്ങ​ളി​ൽ ഈ ​സം​ഭാ​വ​ന നി​ർ​ണാ​യ​ക പ​ങ്ക് വ​ഹി​ക്കും.

തു​ട​ർ​ച്ച​യാ​യ ഇ​സ്രാ​യേ​ൽ ബോം​ബാ​ക്ര​മ​ണ​ത്തി​ൽ ഫ​ല​സ്തീ​നി​ലെ കു​ട്ടി​ക​ളു​ടെ മാ​ന​സി​ക​വും ശാ​രീ​രി​ക​വു​മാ​യ ആ​രോ​ഗ്യ​നി​ല​യെ സാ​ര​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ്​ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യ​ട​ക്കം പ​റ​ഞ്ഞി​ട്ടു​ള്ള​ത്. പ​ല ആ​ശു​പ​ത്രി​ക​ളും ത​ക​ർ​ന്ന​തി​നാ​ൽ ശ​രി​യാ​യ പ​രി​ച​ര​ണം​പോ​ലും കു​ട്ടി​ക​ൾ​ക്ക്​ ന​ൽ​കാ​ൻ സാ​ധി​ക്കു​ന്നി​ല്ല. ഒ​മാ​ന്‍റെ സ​ഹാ​യം ഫ​ല​സ്തീ​നി​ലെ കു​ട്ടി​ക​ൾ​ക്കു​ള്ള ജീ​വ​ൻ​ര​ക്ഷാ പി​ന്തു​ണ ശ​ക്തി​പ്പെ​ടു​ത്താ​ൻ യു​നി​സെ​ഫി​ന്​ ക​ഴി​യും.

കു​ട്ടി​ക​ളോ​ടു​ള്ള പ്ര​തി​ബ​ദ്ധ​ത​ക്ക്​ ഒ​മാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന് ഞ​ങ്ങ​ൾ ആ​ത്മാ​ർ​ഥ ന​ന്ദി അ​റി​യി​ക്കു​ക​യാ​ണെ​ന്ന്​ ഒ​മാ​നി​ലെ യു​നി​സെ​ഫ് പ്ര​തി​നി​ധി സു​മൈ​റ ചൗ​ധ​രി പ​റ​ഞ്ഞു. ഈ ​ഉ​ദാ​ര​ സം​ഭാ​വ​ന സ​മാ​ന​ത​ക​ളി​ല്ലാ​ത്ത ദു​രി​ത​ങ്ങ​ൾ അ​നു​ഭ​വി​ക്കു​ന്ന കു​ട്ടി​ക​ളു​ടെ ജീ​വി​ത​ത്തി​ൽ വ​ലി​യ മാ​റ്റ​മു​ണ്ടാ​ക്കും. അ​വ​ർ​ക്ക് അ​തി​ജീ​വി​ക്കാ​നാ​യി എ​ല്ലാ പി​ന്തു​ണ​യും ആ​വ​ശ്യ​മാ​ണെ​ന്നും സു​മൈ​റ പ​റ​ഞ്ഞു. ക​ന​ത്ത വെ​ല്ലു​വി​ളി​ക​ൾ​ക്കി​ട​യി​ലും കു​ടി​വെ​ള്ളം, മെ​ഡി​ക്ക​ൽ-​വി​ദ്യാ​ഭ്യാ​സ സ​ഹാ​യ​ങ്ങ​ൾ, ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്ക് പി​ന്തു​ണ, ഗാസ​യി​ലെ കു​ട്ടി​ക​ൾ​ക്കും കു​ടും​ബ​ങ്ങ​ൾ​ക്കും പോ​ഷ​കാ​ഹാ​ര സ​പ്ലി​മെൻറു​ക​ളും വി​റ്റാ​മി​നു​ക​ളും ന​ൽ​ക​ൽ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ യു​നി​സെ​ഫ്​ ചെ​യ്തു​വ​രു​ന്നു​ണ്ട്. ജ​ല​വി​ത​ര​ണ പൈ​പ്പു​ക​ൾ, വാ​ക്‌​സി​നു​ക​ൾ, സി​റി​ഞ്ചു​ക​ൾ, അ​ക്യൂ​ട്ട് വാ​ട്ട​റി ഡ​യേ​റി​യ പെ​രി​ഫ​റ​റി കി​റ്റു​ക​ൾ, ഒ​ബ്‌​സ്റ്റ​ട്രി​ക് സ​ർ​ജി​ക്ക​ൽ കി​റ്റു​ക​ൾ, ബ്ലാ​ങ്ക​റ്റു​ക​ൾ, ഫാ​മി​ലി ടെൻറു​ക​ൾ, സ്ലീ​പ്പി​ങ്​ മാ​റ്റു​ക​ൾ, സ്‌​ത്രീ​ക​ൾ​ക്കു​ള്ള ശു​ചി​ത്വ കി​റ്റു​ക​ൾ, ന​വ​ജാ​ത ശി​ശു​ക്ക​ൾ​ക്കു​ള്ള ശു​ചി​ത്വ കി​റ്റു​ക​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ അ​ടി​യ​ന്ത​ര സാ​മ​ഗ്രി​ക​ൾ യു​നി​സെ​ഫ് ഗാസ മു​ന​മ്പി​​ലെ ആ​ളു​ക​ൾ​ക്ക്​ ന​ൽ​കി​യി​ട്ടു​ണ്ട്.

ഇ​തി​നു​പു​റ​മെ 5,00,000ല​ധി​കം ആ​ളു​ക​ൾ​ക്ക് മാ​നു​ഷി​ക ധ​ന​സ​ഹാ​യ​വും കൈ​മാ​റി. വെ​സ്റ്റ് ബാ​ങ്കി​ൽ, ശി​ശു സം​ര​ക്ഷ​ണ സേ​വ​ന​ങ്ങ​ളും യു​നി​സെ​ഫ് ന​ട​ത്തു​ന്നു​ണ്ട്. ഗാസ​യി​ൽ അ​ടി​യ​ന്ത​ര​മാ​യി വെ​ടി​നി​ർ​ത്ത​ണ​മെ​ന്നും മാ​നു​ഷി​ക സ​ഹാ​യം എ​ത്തി​ക്കു​ന്ന​തി​ന്​ സൗ​ക​ര്യ​മൊ​രു​ക്ക​ണ​മെ​ന്നും യു​നി​സെ​ഫ്​ നി​ര​ന്ത​രം ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്.

അ​തേ​സ​മ​യം, ഫ​ല​സ്തീ​നി​ലേ​ക്ക്​ വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി ഒ​മാ​ൻ അ​വ​ശ്യ വ​സ്തു​ക്ക​ൾ എ​ത്തി​ച്ചി​ട്ടു​ണ്ട്. സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖി​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഒ​മാ​ൻ ചാ​രി​റ്റ​ബി​ൾ ഓ​ർ​ഗ​നൈ​സേ​ഷ​നാ​ണ്​ അ​വ​ശ്യ​വ​സ്തു​ക്ക​ളും ഭ​ക്ഷ​ണ​വും മെ​ഡി​ക്ക​ൽ സാ​മ​ഗ്രി​ക​ളും റ​ഫ അ​തി​ർ​ത്തി വ​ഴി കൈ​മാ​റി​യ​ത്. ഫ​​ല​​സ്തീ​​നി​​ലെ ജ​​ന​​ങ്ങ​​ളെ സ​​ഹാ​​യി​​ക്കാ​​ൻ ഒ​​മാ​​ൻ ചാ​​രി​​റ്റ​​ബി​​ൾ ഓ​​ർ​​ഗ​​നൈ​​സേ​​ഷ​​ൻ (ഒ.​​സി.​​ഒ) നേ​ര​ത്തെ​ത​ന്നെ സം​​വി​​ധാ​​നം ഒ​​രു​​ക്കി​​യി​​രു​ന്നു. ഇ​​തി​​ന​​കം നി​​ര​​വ​​ധി ആ​​ളു​​ക​​ളും സ്ഥാ​​പ​​ന​​ങ്ങ​​ളു​​മാ​​ണ്​ ഒ.​​സി.​​ഒ വ​​ഴി ധ​​ന​​സ​​ഹാ​​യം കൈ​​മാ​​റി​​യ​​ത്. സം​​ഭാ​​വ​​ന​​ക​​ൾ സ്വീ​​ക​​രി​​ക്കു​​ന്ന​​തി​​നാ​​യി ​വി​​വി​​ധ മാ​​ർ​​ഗ​​ങ്ങ​​ളാ​​ണ്​ ഒ.​​സി.​​ഒ സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ഒ​​നീ​​ക്ക്​ (ഒ.​​എ​​ൻ. ഇ.​​ഐ.​​സി) ഓ​​ട്ടോ​​മേ​​റ്റ​​ഡ് പേ​​മെ​​ന്റ് മെ​​ഷീ​​നു​​ക​​ൾ വ​​ഴി​​യോ ബാ​​ങ്ക്​ അ​​ക്കൗ​​ണ്ടി​​ലൂ​​ടെ​​യോ (ബാ​​ങ്ക് മ​​സ്‌​​ക​​ത്ത്​: 0423010869610013, ഒ​​മാ​​ൻ അ​​റ​​ബ് ബാ​​ങ്ക് അ​​ക്കൗ​​ണ്ട്: 3101006200500) സം​​ഭാ​​വ​​ന കൈ​​മാ​​റാ​​വു​​ന്ന​​താ​​ണ്. പൊ​​തു​​ജ​​ന​​ങ്ങ​​ൾ​​ക്ക്​ ഫോ​​ണി​​ൽ​​നി​​ന്ന്​ ടെ​​ക്സ്റ്റ്​ മെ​​സേ​​ജ്​ അ​​യ​​ച്ചും സം​​ഭാ​​വ​​ന​​യി​​ൽ പ​​ങ്കാ​​ളി​​യാ​​കാം. ഒ​​മാ​​ൻ​​ടെ​​ൽ ഉ​​പ​​യോ​​ക്താ​​ക്ക​​ൾ​​ക്ക് 90022 എ​​ന്ന ന​​മ്പ​​റി​​ലേ​​ക്ക് “donate” എ​​ന്ന് ടൈ​​പ്പ്​ ചെ​​യ്തും ഉ​​രീ​​ദോ​​യി​​ൽ​​നി​​ന്ന്​ ‘Palestine’ എ​​ന്ന്​ ടൈ​​പ്പ്​ ​ ചെ​​യ്ത്​ 90909 എ​ന്ന ന​മ്പ​റി​ലേ​ക്കും ​ സ​​ന്ദേ​​ശ​​ങ്ങ​​ൾ അ​​യ​​ക്കാം. റെ​ന്ന വ​രി​ക്കാ​ർ​ക്ക് 181092# എ​ന്ന കോ​ഡും ഉ​പ​യോ​ഗി​ക്കാം. www.jood.om, www.oco.org.om എ​​ന്നീ വെ​​ബ്​​​സൈ​​റ്റ്​ വ​​ഴി​​യും സം​​ഭാ​​വ​​ന ചെ​​യ്യാം.

Tags:    

Similar News