റഷ്യൻ തലസ്ഥാനമായ മോസ്കോക്ക് സമീപമുള്ള ക്രോക്കസ് സിറ്റി ഹാളിൽ നിരവധി പേരുടെ മരണത്തിനും പരിക്കിനും ഇടയാക്കിയ ഭീകരാക്രമണത്തെ ഒമാൻ അപലപിച്ചു. സംഭവത്തിൽ ഇരയായ കുടുംബങ്ങളോടും റഷ്യൻ സർക്കാറിനോടും അവിടത്തെ ജനങ്ങളോടും അനുശോചനവും സഹതാപവും അറിയിക്കുകയാണെന്നും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ഭീകരാക്രമണത്തിൽ നൂറിലേറെ പേർ മരിച്ചതയാണ് റിപ്പോർട്ട്. സംഭവത്തിൽ നാലു പേരടക്കം 11 പേർ അറസ്റ്റിലായി.