ടൂറിസം മേഖലയിൽ പുത്തൻ ഉണർവ്; സന്ദർശകരുടെ എണ്ണത്തിൽ 39 ശതമാനം വർദ്ധനവ്

Update: 2024-01-16 08:22 GMT

രാജ്യത്തെ ടൂറിസം മേഖലയിൽ കഴിഞ്ഞ വർഷം പുത്തൻ ഉണർവ് രേഖപ്പെടുത്തിയതായി ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം അറിയിച്ചു.ഈ അറിയിപ്പ് പ്രകാരം, ഒമാനിലെ ടൂറിസം മേഖലയിലെ സൂചികകളിൽ 2023 ജനുവരി മുതൽ നവംബർ വരെയുള്ള കാലയളവിൽ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2022-ലെ ഇതേ കാലയളവിലെ കണക്കുകളുമായി താരതമ്യം ചെയ്ത് കൊണ്ടാണ് മന്ത്രലായം ഇക്കാര്യം അറിയിച്ചത്.

2023 ജനുവരി മുതൽ നവംബർ വരെയുള്ള കാലയളവിൽ ഒമാനിൽ 3,557,000 സന്ദർശകർ എത്തിയതായി മന്ത്രാലയം വ്യക്തമാക്കി. 2022-ലെ ഇതേ കാലയളവിലെ സന്ദർശകരുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോൾ ഇതിൽ 39 ശതമാനം വളർച്ച ദൃശ്യമാണ്. ഈ കാലയളവിൽ 3 സ്റ്റാർ മുതൽ 5 സ്റ്റാർ വരെ റേറ്റിംഗുള്ള ഹോട്ടലുകളിലെ വരുമാനനിരക്കിൽ 2022-നെ അപേക്ഷിച്ച് 27% വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്.

Tags:    

Similar News