ഒമാനിൽ പൊതുഇടങ്ങളിൽ സഭ്യതയ്ക്ക് നിരക്കാത്ത രീതിയിൽ പെരുമാറുന്നവർക്ക് മുന്നറിയിപ്പുമായി പബ്ലിക് പ്രോസിക്യൂഷൻ

Update: 2024-03-25 06:33 GMT

രാജ്യത്തെ പൊതുഇടങ്ങളിൽ പൊതു മര്യാദയ്ക്ക് നിരക്കാത്ത രീതിയിലുള്ള പ്രവർത്തികളിലേർപ്പെടുന്നവർക്ക് കടുത്ത ശിക്ഷാ നടപടികൾ നേരിടേണ്ടി വരുമെന്ന് ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. പൊതുഇടങ്ങളിൽ ആഭാസകരമായുള്ള പ്രവർത്തികളിൽ പരസ്യമായി ഏർപ്പെടുന്നവർക്കും, ഒമാനിലെ സാമൂഹ്യ രീതികൾ, പാരമ്പര്യങ്ങൾ എന്നിവയ്ക്ക് എതിരായ പ്രവർത്തികളിൽ ഏർപ്പെടുന്നവർക്കുമെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

''പൊതു നിരത്തുകളിലും, മറ്റു പൊതു ഇടങ്ങളിലും പൊതു മര്യാദയ്ക്ക് നിരക്കാത്ത രീതിയിൽ പ്രവേശിക്കുന്നതും, രാജ്യത്തെ പരമ്പരാഗത ശീലങ്ങൾക്കെതിരായി പ്രവർത്തിക്കുന്നതും ശിക്ഷാ നടപടികളിലേക്ക് നയിക്കുന്നതാണ്.'', ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കിയിട്ടുണ്ട്. പീനൽ കോഡിലെ ആർട്ടിക്കിൾ '294/a' പ്രകാരം ഇത്തരം തെറ്റായ പ്രവർത്തികളിലേർപ്പെടുന്നവർക്ക് തടവ്, പിഴ എന്നിവ ശിക്ഷയായി ലഭിക്കുന്നതാണ്.

Tags:    

Similar News