വ്യാജ സാമൂഹിക മാധ്യമ അക്കൗണ്ടുകളെക്കുറിച്ച് സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ മുന്നറിയിപ്പ് നൽകി

Update: 2024-05-04 07:32 GMT

തട്ടിപ്പ് ലക്ഷ്യമിട്ടുകൊണ്ട് തങ്ങളുടെ പേര് ദുരുപയോഗം ചെയ്യുന്ന രീതിയിൽ പ്രവർത്തിക്കുന്ന വ്യാജ സാമൂഹിക മാധ്യമ അക്കൗണ്ടുകളെക്കുറിച്ച് സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ മുന്നറിയിപ്പ് നൽകി. 2024 മെയ് 3-നാണ് സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഇത്തരം വ്യാജ അക്കൗണ്ടുകൾ സെൻട്രൽ ബാങ്ക് ഓഫ് ഒമാനുമായി ഔദ്യോഗിക ബന്ധമുള്ളവയാണെന്ന് കൃത്രിമമായി അവകാശപ്പെടുന്നതായും അധികൃതർ ചൂണ്ടിക്കാട്ടി.

ഇത്തരം അക്കൗണ്ടുകൾക്ക് സെൻട്രൽ ബാങ്ക് ഓഫ് ഒമാനുമായി യാതൊരു തരത്തിലുള്ള ബന്ധവുമില്ലെന്നും, ഇവ സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ അധികൃതരെയോ, ബാങ്കിന്റെ ഔദ്യോഗിക വക്താക്കളെയോ പ്രതിനിധീകരിക്കുന്നില്ലെന്നും സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ കൂട്ടിച്ചേർത്തു. സെൻട്രൽ ബാങ്ക് ഓഫ് ഒമാന്റെ ഔദ്യോഗിക സാമൂഹിക മാധ്യമ അക്കൗണ്ടുകൾ മാത്രം പിന്തുടരാൻ അധികൃതർ പൊതുജനങ്ങളോട് ആഹ്വാനം ചെയ്‌തിട്ടുണ്ട്‌.

Tags:    

Similar News