ഒമാനിൽ ഇന്ന് മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

Update: 2024-05-05 13:46 GMT

ഒമാന്‍റെ വിവിധ പ്രദേശങ്ങളിൽ ഇന്ന് മഴക്കും കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന്​ കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ദാഖിലിയ, ദോഫാർ, തെക്ക്​-വടക്ക്​ ശർഖിയ, അൽ വുസ്ത ഗവർണറേറ്റുകളിലെ വിവിധ പ്രദേശങ്ങിൽ 20 മുതൽ 40 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കും. മണിക്കൂറിൽ 27മുതൽ 64 കി.മീറ്റർ വേഗതയിൽ കാറ്റ്​ വിശിയേക്കും. ആലിപ്പഴം വർഷിക്കുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നുണ്ട്.

Tags:    

Similar News