ഒമാനിലെ എല്ലാ മേഖലകളിലെയും സ്ഥാപനങ്ങളിൽ നടപ്പിലാക്കുന്ന മറ്റേർണിറ്റി ലീവ് ഇൻഷുറൻസ് 2024 ജൂലൈ 19 മുതൽ പ്രാബല്യത്തിൽ വരുന്നതാണ്. സോഷ്യൽ പ്രൊട്ടക്ഷൻ ഫണ്ടാണ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഇത് പ്രകാരം, ജൂലൈ 19 മുതൽ ഒമാനിലെ പൊതു, സ്വകാര്യ മേഖലകളിൽ തൊഴിലെടുക്കുന്ന പ്രവാസികളും, സ്വദേശികളും ഉൾപ്പടെയുള്ള മുഴുവൻ ജീവനക്കാർക്കും പ്രസവാവധിയുമായി ബന്ധപ്പെട്ട ഈ ഇൻഷുറൻസ് ബാധകമാകുന്നതാണ്. ഒമാനിലെ സാമൂഹിക സുരക്ഷാ നിയമങ്ങളുടെ വ്യവസ്ഥകൾ അനുസരിച്ചാണ് ഇത് നടപ്പിലാക്കുന്നത്.
#بكِ_نهتم ..
— صندوق الحماية الاجتماعية – سلطنة عمان (@SPF_Oman) April 28, 2024
19 يوليو 2024م
بدء تطبيق فرع تأمين إجازات الأمومة للعمانيين وغير العمانيين العاملين في جميع القطاعات داخل سلطنة عُمان..
We care about you ..
19 July 2024
The starting date to implement the maternity leave insurance for Omanis and non-Omanis working in… pic.twitter.com/DJTGwVW6aQ
ഈ തീരുമാനം വിവിധ കരാറുകളുടെ അടിസ്ഥാനത്തിൽ (താത്കാലിക കരാർ, പരിശീലന കരാർ ഉൾപ്പടെ) തൊഴിലെടുക്കുന്ന ജീവനക്കാർ ഉൾപ്പടെയുള്ളവർക്ക് ബാധകമാണ്. സ്വയംതൊഴിൽ ചെയ്യുന്ന ഒമാൻ പൗരന്മാർ, ജി സി സി രാജ്യങ്ങളിൽ പാർട്ട്‌ടൈം തൊഴിലെടുക്കുന്ന ഒമാൻ പൗരന്മാർ, പുറം രാജ്യങ്ങളിൽ തൊഴിലെടുക്കുന്ന ഒമാൻ പൗരന്മാർ എന്നീ വിഭാഗങ്ങളെയാണ് ഈ വ്യവസ്ഥയിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നത്.
മറ്റേർണിറ്റി ലീവ് ഇൻഷുറൻസ് പദ്ധതി പ്രകാരം ഗർഭിണികളായ ജീവനക്കാർക്ക് പ്രസവത്തീയതി മുതൽ 98 ദിവസത്തേക്ക് (പ്രസവത്തീയതിയ്ക്ക് 14 ദിവസം മുൻപുള്ള തീയതി മുതൽ ആവശ്യമെങ്കിൽ കണക്കാക്കാവുന്നതാണ്) മുഴുവൻ വേതനവും ഉറപ്പാക്കുന്നതിനുള്ള വ്യവസ്ഥകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.