ജബൽ അഖ്ദറിലെ അൽ സുവ്ജര പൈതൃകഗ്രാമം സന്ദർശകർക്ക് തുറന്ന് കൊടുത്തു

Update: 2023-08-03 06:34 GMT

പുനർനിർമ്മാണ പ്രവർത്തനങ്ങൾക്ക് ശേഷം ഒമാനിലെ ജബൽ അഖ്ദറിലെ അൽ സുവ്ജര പൈതൃകഗ്രാമം സന്ദർശകർക്ക് തുറന്ന് കൊടുത്തതായി ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം അറിയിച്ചു. അൽ ദാഖിലിയ ഗവർണറേറ്റിലെ ജബൽ അഖ്ദർ വിലായത്തിൽ സ്ഥിതിചെയ്യുന്ന അൽ സുവ്ജര പൈതൃകഗ്രാമം സന്ദർശകർക്ക് മുൻപിൽ ഈ മേഖലയുടെ പ്രകൃതിഭംഗി, സാംസ്‌കാരികത്തനിമ, പൈതൃകശീലങ്ങൾ എന്നിവ എടുത്ത് കാട്ടുന്നു.

ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നെത്തുന്ന സന്ദർശകർക്ക് ഈ മേഖലയെക്കുറിച്ചും, ഇവിടുത്തെ ജീവിതത്തെക്കുറിച്ചും, ചരിത്രത്തെക്കുറിച്ചും അടുത്തറിയാൻ അൽ സുവ്ജര പൈതൃകഗ്രാമം സഹായിക്കുന്നതാണ്. ഏതാണ്ട് 450 വർഷത്തിലധികം പഴക്കമുള്ള ഈ ചരിത്രഗ്രാമം അതിന്റെ പ്രകൃതിരമണീയത കൊണ്ടും, ചരിത്രം കൊണ്ടും സന്ദർശകരെ ആകർഷിക്കുന്നു.

ഈ മേഖലയിലെ ജീവിതം ഉരുത്തിരിഞ്ഞതിന്റെ ചരിത്രകഥകൾ ഇവിടുത്തെ കൊത്തുപണികൾ നിറഞ്ഞ പാറക്കെട്ടുകളിലും, ചുമരുകളിലും ദർശിക്കാവുന്നതാണ്.

Tags:    

Similar News