ലബനൻ സന്ദർശിക്കുന്നതിൽ നിന്ന് പൗരന്മാർ വിട്ട് നിൽക്കണമെന്ന് ഒമാൻ വിദേശകാര്യമന്ത്രാലയം
അത്യാവശ്യ കാര്യങ്ങൾ ഇല്ലെങ്കിൽ ലബനാൻ സന്ദർശിക്കുന്നതിൽ നിന്ന് ഒമാനി പൗരന്മാർ വിട്ട് നിൽക്കണമെന്ന മുന്നറിയിപ്പുമായി ഒമാൻ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. ലബനന്റെ തെക്കൻ പ്രദേശങ്ങളിൽ നിലവിലുള്ള സുരക്ഷാ സാഹചര്യം കണക്കിലെടുത്താണ് അധികൃതർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. നിലവില്‍ ലബനാനില്‍ കഴിയുന്ന ഒമാനി പൗരന്മാര് ബൈറൂത്തിലെ ഒമാന്‍ എംബസിയുമായി ബന്ധപ്പെടണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. ഏതെങ്കിലും തരത്തിലുള്ള സഹായങ്ങൾക്ക് +961 1856555 +961 76 01037 എന്ന നമ്പറിൽ ബന്ധപ്പെടാമെന്നും അധികൃതർ വ്യക്തമാക്കി