ഒമാനിൽ പ്ലാസ്റ്റിക് ബാഗുകൾ ഘട്ടം ഘട്ടമായി ഒഴിവാക്കുന്നു; 2027 ഓടെ പ്ലാസ്റ്റിക് ബാഗുകൾ പൂർണമായി ഒഴിവാക്കും

Update: 2024-02-12 14:40 GMT

രാ​ജ്യ​ത്ത്​ 2027 ഓ​ടെ പ്ലാ​സ്റ്റി​ക് സ​ഞ്ചി​ക​ൾ പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട്​ അ​ധി​കൃ​ത​ർ. നി​ശ്ചി​ത സ​മ​യ പ​രി​ധി​ക്കു​ള്ളി​ൽ എ​ല്ലാ​ത്ത​രം പ്ലാ​സ്റ്റി​ക് ഷോ​പ്പി​ങ്​ ബാ​ഗു​ക​ളും നി​രോ​ധി​ക്കാ​നാ​ണ്​ ല​ക്ഷ്യ​മി​ടു​ന്ന​ത്.

114/2001, 106/2020 എ​ന്നീ രാ​ജ​കീ​യ ഉ​ത്ത​ര​വു​ക​ൾ പ്ര​കാ​രം പ​രി​സ്ഥി​തി സം​ര​ക്ഷ​ണ, മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ നി​യ​മ​ത്തി​ന്‍റെ​യും ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗി​ക്കാ​വു​ന്ന പ്ലാ​സ്റ്റി​ക് സ​ഞ്ചി​ക​ൾ നി​രോ​ധി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട 2020/23 മ​ന്ത്രി​ത​ല തീ​രു​മാ​ന​ത്തി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ പ്ലാ​സ്റ്റി​ക് സ​ഞ്ചി​ക​ളു​ടെ ഉ​പ​യോ​ഗം ഘ​ട്ടം ഘ​ട്ട​മാ​യി ഇ​ല്ലാ​താ​ക്കാ​ൻ പ​രി​സ്ഥി​തി അ​തോ​റി​റ്റി തീ​രു​മാ​നം പു​റ​പ്പെ​ടു​വി​ച്ച​ത്.

50 മൈ​ക്രോ​മീ​റ്റ​റി​ൽ താ​ഴെ ഭാ​ര​മു​ള്ള ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗി​ക്കാ​വു​ന്ന പ്ലാ​സ്റ്റി​ക്​ സ​ഞ്ചി​ക​ൾ ക​മ്പ​നി​ക​ൾ, സ്ഥാ​പ​ന​ങ്ങ​ൾ, വ്യ​ക്തി​ക​ൾ എ​ന്നി​വ​ർ ഉ​പ​യോ​ഗി​ക്കാ​ൻ പാ​ടി​ലെ​ന്ന്​ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. ഓ​രോ വി​ഭാ​ഗ​ത്തി​ലും പ്ലാ​സ്റ്റി​ക്ക്​ സ​ഞ്ചി​ക​ളു​ടെ ഉ​​​പ​യോ​ഗം വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലൂ​ടെ​യാ​ണ്​ നി​രോ​ധി​ക്കു​ക. ഇ​തി​നു​ശേ​ഷം ഉ​പ​യോ​ഗി​ക്കു​ക​യാ​ണെ​ങ്കി​ൽ പി​ഴ ചു​മ​ത്തും.

50 മു​ത​ൽ 1,000 റി​യാ​ലി​ൽ കൂ​ടാ​ത്ത​തു​മാ​യ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് പി​ഴ​യാ​യി​രി​ക്കും ചു​മ​ത്തു​ക. ലം​ഘ​നം ആ​വ​ർ​ത്തി​ച്ചാ​ൽ പി​ഴ ഇ​ര​ട്ടി​യാ​കും.

പ്ലാ​സ്റ്റി​ക് സ​ഞ്ചി​ക​ളു​ടെ ഉ​പ​യോ​ഗം കു​റ​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി താ​​ഴെ കൊ​ടു​ക്കു​ന്നു...

ഫാ​ർ​മ​സി​ക​ൾ, ആ​ശു​പ​ത്രി​ക​ൾ, ക്ലി​നി​ക്കു​ക​ൾ: 2024 ജൂ​ലൈ ഒ​ന്ന്​

തു​ണി​ത്ത​ര​ങ്ങ​ൾ, ​ടെ​ക്സ്​​റ്റൈ​ൽ​സ്​ വ​സ്ത്ര​ങ്ങ​ൾ, ഇ​വ​യു​ടെ മ​റ്റ്​ സ്റ്റോ​റു​ക​ൾ, ത​യ്യ​ൽ ക​ട​ക​ൾ, ക​ണ്ണ​ട ക​ട​ക​ൾ, മൊ​ബൈ​ൽ ഫോ​ൺ വി​ൽ​പ​ന, ഇ​വ​യു​ടെ അ​റ്റ​കു​റ്റ​പ​ണി​ക്കു​ള്ള സ്റ്റോ​റു​ക​ൾ, വാ​ച്ചു​ക​ൾ വി​ൽ​ക്കു​ക​യും പ​രി​പാ​ലി​ക്കു​ക​യും ചെ​യ്യു​ന്ന ക​ട​ക​ൾ, ഫ​ർ​ണി​ച്ച​റു​ക​ൾ, വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ വി​ൽ​ക്കു​ന്ന സ്റ്റോ​റു​ക​ൾ:

2025ജ​നു​വ​രി ഒ​ന്ന്​ ഭ​ക്ഷ​ണ​ശാ​ല​ക​ൾ, പ​ച്ച​ക്ക​റി​ക​ൾ, പ​ഴ​ങ്ങ​ൾ, പാ​ക്കേ​ജി​ങ്​ എ​ന്നി​വ വി​ൽ​ക്കു​ന്ന സ്റ്റോ​റു​ക​ൾ, സ​മ്മാ​ന ക​ട​ക​ൾ. ബ്രെ​ഡ്, പേ​സ്ട്രി​ക​ൾ, മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ൾ എ​ന്നി​വ വി​ൽ​ക്കു​ന്ന ബേ​ക്ക​റി​ക​ൾ ക​ട​ക​ൾ, മി​ഠാ​യി ഫാ​ക്ട​റി​ക​ൾ, ക​ട​ക​ൾ

2025 ജൂ​ലൈ ഒ​ന്ന്​ കെ​ട്ടി​ട നി​ർ​മ്മാ​ണ സാ​മ​ഗ്രി​ക​ളു​ടെ സ്റ്റോ​റു​ക​ൾ, പാ​ത്ര ക​ട​ക​ൾ, തീ​റ്റ, ധാ​ന്യ​ങ്ങ​ൾ, കാ​ർ​ഷി​ക വ​സ്തു​ക്ക​ൾ, കീ​ട​നാ​ശി​നി​ക​ൾ എ​ന്നി​വ​യു​ടെ വി​ൽ​പ​ന​യു​ള്ള സ്ഥാ​പ​ന​ങ്ങ​ൾ, ഐ​സ്ക്രീം, ചോ​ളം, മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ൾ, പ​രി​പ്പ് എ​ന്നി​വ​യു​ടെ വി​ൽ​പ​ന, ജ്യൂ​സു​ക​ളു​ടെ വി​ൽ​പ​ന, മി​ഷ്കാ​ക്കി​ന്‍റെ വി​ൽ​പ​ന, മി​ല്ലു​ക​ൾ, തേ​ൻ, ഈ​ത്ത​പ്പ​ഴം വി​ൽ​പ​ന, വാ​ട്ട​ർ ഫി​ൽ​ട്ട​റു​ക​ൾ വി​ൽ​ക്കു​ന്ന​തും ന​ന്നാ​ക്കു​ന്ന​തും, വാ​ട്ട​ർ പ​മ്പു​ക​ൾ വി​ൽ​ക്കു​ക​യും പ​രി​പാ​ലി​ക്കു​ക​യും ചെ​യ്യു​ന്ന ക​ട​ക​ൾ, കാ​ർ പ​മ്പു​ക​ൾ വി​ൽ​ക്കു​ക​യും പ​രി​പാ​ലി​ക്കു​ക​യും ചെ​യ്യു​ന്ന ക​ട​ക​ൾ, ആ​ധു​നി​ക ജ​ല​സേ​ച​ന സം​വി​ധാ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന സ്റ്റോ​റു​ക​ൾ. പ​ക്ഷി​ക​ൾ, മ​ത്സ്യം, വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ എ​ന്നി​വ വി​ൽ​ക്കു​ന്ന ക​ട​ക​ൾ, അ​നു​ബ​ന്ധ ഭ​ക്ഷ​ണ​ങ്ങ​ൾ, ന​ഴ്സ​റി​ക​ളും കാ​ർ​ഷി​ക സാ​ധ​ന​ങ്ങ​ളു​ടെ വി​ൽ​പ്പ​ന​യും

2026 ജ​നു​വ​രി ഒ​ന്ന്​ ഫ​ർ​ണി​ച്ച​റു​ക​ൾ, പു​ത​പ്പു​ക​ൾ മു​ത​ലാ​യ സ്റ്റോ​റു​ക​ൾ, ക​ഠാ​ര, സ്വ​ർ​ണം, വെ​ള്ളി പാ​ത്ര​ങ്ങ​ൾ എ​ന്നി​വ​യു​ടെ ക​ട​ക​ൾ, കാ​ർ കെ​യ​ർ സെ​ന്‍റ​റു​ക​ൾ, കാ​ർ ഏ​ജ​ൻ​സി​ക​ൾ

2026 ജൂ​ലൈ ഒ​ന്ന്​ ഇ​ല​ക്ട്രോ​ണി​ക്സ് ക​ട​ക​ൾ, സാ​നി​റ്റ​റി, ഇ​ല​ക്ട്രി​ക്ക​ൽ വ​സ്തു​ക്ക​ൾ, വാ​ഹ​ന അ​റ്റ​കു​റ്റ​പ്പ​ണി ക​ട​ക​ൾ, മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് റി​പ്പ​യ​ർ വ​ർ​ക്ക് ഷോ​പ്പു​ക​ൾ, വാ​ഹ​ന സ്പെ​യ​ർ പാ​ർ​ട്സ് വി​ൽ​ക്കു​ന്ന ക​ട​ക​ൾ, മ​ത്സ്യ​ബ​ന്ധ​ന ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ സ്പെ​യ​ർ പാ​ർ​ട്സ് വി​ൽ​ക്കു​ന്ന ക​ട​ക​ൾ, വാ​ഹ​ന ഇ​ല​ക്‌​ട്രീ​ഷ്യ​ൻ, വാ​ഹ​ന​ങ്ങ​ളു​ടെ ഓ​യ​ൽ മാ​റ്റ​ൽ ബ്രേ​ക്ക് ന​ന്നാ​ക്ക​ൽ, ട​യ​ർ വി​ൽ​പ്പ​ന​യും ന​ന്നാ​ക്ക​ലും, ഇ​ല​ക്ട്രി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ളും ടെ​ലി​വി​ഷ​ൻ പ്ര​ക്ഷേ​പ​ണ ഉ​പ​ക​ര​ണ​ങ്ങ​ളും വി​ൽ​ക്കു​ന്ന​തും ന​ന്നാ​ക്കു​ന്ന​തും, ക​മ്പ്യൂ​ട്ട​റു​ക​ൾ വി​ൽ​ക്കു​ന്ന​തും ന​ന്നാ​ക്കു​ന്ന​തും പ​രി​പാ​ലി​ക്കു​ന്ന​തും, സ്റ്റേ​ഷ​ന​റി സാ​ധ​ന​ങ്ങ​ളും ഓ​ഫി​സ് സാ​ധ​ന​ങ്ങ​ളും വി​ൽ​ക്കു​ന്ന ക​ട​ക​ൾ, പ്രി​ന്‍റി​ങ്​ പ്ര​സ്സു​ക​ൾ

2027 ജ​നു​വ​രി ഒ​ന്ന്​ പ്ലാ​സ്റ്റി​ക്ക്​ സ​ഞ്ചി​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന മ​റ്റെ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും: 2027 ജൂ​ലൈ ഒ​ന്ന്​.

Tags:    

Similar News