ഒമാനിലെ പ്രവാസി ഇന്ത്യക്കാർക്കായി മസ്കറ്റിലെ ഇന്ത്യൻ എംബസി 2023 നവംബർ 10, വെള്ളിയാഴ്ച്ച ഓപ്പൺ ഹൗസ് സംഘടിപ്പിക്കുമെന്ന് അറിയിച്ചു. ഒമാനിലെ ഇന്ത്യൻ അംബാസഡർ H.E. അമിത് നാരംഗിന്റെ നേതൃത്വത്തിലാണ് ഈ ഓപ്പൺ ഹൗസ് സംഘടിപ്പിക്കുന്നത്. മസ്കറ്റിലെ ഇന്ത്യൻ എംബസിയിൽ വെച്ച് നവംബർ 10-ന് വൈകീട്ട് 2.30 മുതൽ 4 മണിവരെയാണ് ഈ ഓപ്പൺ ഹൗസ്. ഈ ഓപ്പൺ ഹൗസിൽ ഒമാനിലെ ഇന്ത്യക്കാർക്ക് അംബാസഡറുമായി സംവദിക്കുന്നതിനും, തങ്ങളുടെ വിവിധ പ്രശ്നങ്ങൾ പങ്ക് വെക്കുന്നതിനും അവസരം ലഭിക്കുന്നതാണ്. ഓപ്പൺ ഹൗസിൽ പങ്കെടുക്കുന്നതിന് മുൻകൂർ അനുമതി ആവശ്യമില്ല.
An #OpenHouse interaction chaired by Ambassador @Amit_Narang will be held on Friday - 10 November 2023.
— India in Oman (Embassy of India, Muscat) (@Indemb_Muscat) November 5, 2023
All Indian nationals who wish to seek redressal of their grievances may visit/ call between 2.30 - 4 pm.
No need for prior appointment.
For more information pic.twitter.com/A6IeO8Pxiz
എംബസിയിൽ നേരിട്ടെത്തുന്നതിന് ബുദ്ധിമുട്ടുള്ളവർക്ക് 98282270 എന്ന നമ്പറിൽ എംബസിയുമായി ബന്ധപ്പെട്ടുകൊണ്ട് തങ്ങളുടെ വിവരങ്ങൾ പ്രീ-രജിസ്റ്റർ ചെയ്യാവുന്നതാണ്. ഇവരെ എംബസി ഉദ്യോഗസ്ഥർ നേരിട്ട് ബന്ധപ്പെടുന്നതാണ്.