ലേബർ വെൽഫെയർ ഡയറക്ടറേറ്റ് പുതിയ കെട്ടിടത്തിലേക്ക് മാറുന്നതായി ഒമാൻ തൊഴിൽ മന്ത്രാലയം
ഒമാൻ ലേബർ വെൽഫെയർ ഡയറക്ടറേറ്റ് പുതിയ കെട്ടിടത്തിലേക്ക് മാറുന്നതായി തൊഴിൽ മന്ത്രാലയം അറിയിച്ചു. അൽ മാവലേഹിലെ കെട്ടിടത്തിലേക്ക് പ്രവർത്തനങ്ങൾ മാറ്റുന്നതായാണ് ഡയറക്ടറേറ്റ് ജനറൽ ഓഫ് ലേബർ വെൽഫെയർ അറിയിച്ചിരിക്കുന്നത്. അൽ മാവലേഹിലെ ടാക്‌സ് അതോറിറ്റി ബിൽഡിങ്ങിന്റെ രണ്ടാം നിലയിലേക്കാണ് ഡയറക്ടറേറ്റ് ജനറൽ ഓഫ് ലേബർ വെൽഫെയർ മാറുന്നത്.
تُعلن #وزارة_العمل ممثلة بالمديرية العامة للرعاية العمالية للمراجعين الكرام عن انتقال المديرية إلى بناية الموالح الطابق الثاني (ذات مبنى جهاز الضرائب).
— وزارة العمل -سلطنة عُمان (@Labour_OMAN) October 24, 2023
يمكنكم كذلك الاطلاع على الإعلان باللغة الإنجليزية والبنغالية والأوردو أسفل التغريدة ⬇️ pic.twitter.com/6Nb0GYSP2t
2023 നവംബർ 5 മുതലാണ് പുതിയ കെട്ടിടത്തിൽ നിന്ന് ലേബർ വെൽഫെയർ ഡയറക്ടറേറ്റ് സേവനങ്ങൾ നൽകുന്നത്. പുതിയ കെട്ടിടത്തിലേക്ക് മാറുന്നതിന്റെ ഭാഗമായി 2023 ഒക്ടോബർ 30, തിങ്കളാഴ്ച മുതൽ സന്ദർശകർക്ക് പ്രവേശനം ഉണ്ടാകില്ലെന്നും, പുതിയ കെട്ടിടത്തിൽ നിന്ന് നവംബർ 5, ഞായർ മുതൽ സേവനങ്ങൾ നൽകിത്തുടങ്ങുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
ഒമാൻ മിനിസ്ട്രി ഓഫ് ലേബർ വെബ്‌സൈറ്റായ https://www.mol.gov.om/ എന്ന വിലാസത്തിൽ നിന്ന് നൽകിവരുന്ന ഓൺലൈൻ സേവനങ്ങൾക്ക് തടസം നേരിടില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.