വൻതോതിലുള്ള നിരോധിത പുകയില ഉൽപന്നങ്ങൾ ഒമാൻ കസ്റ്റംസ് അധികൃതർ പിടികൂടി. ബർകയിലെ പ്രവാസി തൊഴിലാളികളുടെ സൈറ്റിൽ നടത്തിയ പരിശോധനയിൽ കംപ്ലയൻസ് ആൻഡ് റിസ്ക് അസസ്മെന്റ് ഡിപ്പാർട്മെന്റാണ് പിടികൂടിയത്. പുകയില ഉൽപന്നങ്ങൾ തയാറാക്കുന്നതിനായി പ്രവാസി തൊഴിലാളികൾ നടത്തുന്ന ഫാക്ടറിയും കണ്ടെത്തി.
ഇവിടെനിന്നാണ് വൻതോതിലുള്ള ച്യൂയിംഗം രൂപത്തിലുള്ള പുകയില ഉൽപന്നങ്ങൾ പിടികൂടിയത്. പ്രതികൾക്കെതിരെ നിയമനടപടികൾ ആരംഭിച്ചതായി അധികൃതർ വ്യക്തമാക്കി. പരിശോധന നടത്തുന്നതിന്റെ വിഡിയോ സമൂഹമാധ്യമമായ എക്സിൽ ഒമാൻ കസ്റ്റംസ് അധികൃതർ പങ്കുവെച്ചിട്ടുണ്ട്.