പ്ലാസ്റ്റിക് സഞ്ചികൾ ഇറക്കുമതി ചെയ്യുന്നതിന് നിരോധനം ഏർപ്പെടുത്തി ഒമാൻ

Update: 2024-07-24 08:42 GMT

സെ​പ്​​റ്റം​ബ​ർ ഒ​ന്ന്​ മു​ത​ൽ പ്ലാ​സ്റ്റി​ക്​ സ​ഞ്ചി​ക​ൾ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​തി​ന്​ ഒ​മാ​ൻ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി. വാ​ണി​ജ്യ, വ്യ​വ​സാ​യ, നി​ക്ഷേ​പ പ്രോ​ത്സാ​ഹ​ന മ​ന്ത്രാ​ല​യം ഒ​മാ​ൻ ക​സ്റ്റം​സു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​​ നി​രോ​ധ​നം ന​ട​പ്പാ​ക്കു​ക.

പ്ലാ​സ്റ്റി​ക് ബാ​ഗു​ക​ളു​ടെ വി​പ​ണി നി​യ​ന്ത്രി​ക്കാ​നു​ള്ള മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പ്ര​തി​ബ​ദ്ധ​ത​യാ​ണ്​ പു​തി​യ പ്ര​ഖ്യാ​പ​ന​ത്തി​ലൂ​ടെ (ന​മ്പ​ർ 6/2024) ഉ​യ​ർ​ത്തി​ക്കാ​ട്ടു​ന്ന​ത്. പാ​രി​സ്ഥി​തി​ക ആ​ഘാ​തം പ​രി​ഹ​രി​ക്കു​ന്ന​തി​നും സു​സ്ഥി​ര സ​മ്പ്ര​ദാ​യ​ങ്ങ​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​മാ​ണ് നി​രോ​ധ​നം ല​ക്ഷ്യ​മി​ടു​ന്ന​ത്.മ​ന്ത്രി​ത​ല തീ​രു​മാ​നം ന​മ്പ​ർ 519/2022 പ്ര​കാ​രം ക​മ്പ​നി​ക​ൾ, സ്ഥാ​പ​ന​ങ്ങ​ൾ, വ്യ​ക്തി​ക​ൾ എ​ന്നി​വ പ്ലാ​സ്റ്റി​ക് ബാ​ഗു​ക​ൾ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​ത് നി​രോ​ധി​ച്ചി​ട്ടു​ണ്ട്. ഈ ​തീ​രു​മാ​ന​ത്തി​ലെ വ്യ​വ​സ്ഥ​ക​ൾ ലം​ഘി​ക്കു​ന്ന​വ​ർ​ക്ക് 1,000 റി​യാ​ലി​ന്‍റെ അ​ഡ്മി​നി​സ്ട്രേ​റ്റി​വ് പി​ഴ ചു​മ​ത്തും. ആ​വ​ർ​ത്തി​ച്ചാ​ൽ അ​ത് ഇ​ര​ട്ടി​യാ​ക്കു​മെ​ന്നും തീ​രു​മാ​ന​ത്തി​ന്‍റെ ആ​ർ​ട്ടി​ക്കി​ൾ ര​ണ്ടി​ൽ പ​റ​യു​ന്നു.

അ​തേ​സ​മ​യം, രാ​ജ്യ​ത്ത്​ 2027ഓ​ടെ പ്ലാ​സ്റ്റി​ക് സ​ഞ്ചി​ക​ൾ പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള ഊ​ർ​ജി​ത​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ്​ ന​ട​ന്നു​വ​രു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പ്ലാ​സ്റ്റി​ക് സ​ഞ്ചി​ക​ളു​ടെ ആ​ദ്യ​ഘ​ട്ട നി​രോ​ധ​ന​ത്തി​ന്​ ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ ജൂ​ലൈ ഒ​ന്ന്​ മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ക​യും ചെ​യ്തു. ഫാ​ർ​മ​സി​ക​ൾ, ആ​ശു​പ​ത്രി​ക​ൾ, ക്ലി​നി​ക്കു​ക​ൾ എ​ന്നി​വ​യി​ലാ​ണ്​ പ്ലാ​സ്റ്റി​ക് ബാ​ഗു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത്​ നി​രോ​ധി​ച്ചി​ട്ടു​ള്ള​ത്.

നി​യ​മം ലം​ഘി​ച്ചാ​ൽ 50 മു​ത​ൽ 1000 റി​യാ​ൽ​വ​രെ പി​ഴ ഈ​ടാ​ക്കും. ആ​വ​ർ​ത്തി​ച്ചാ​ൽ പി​ഴ ഇ​ര​ട്ടി​യാ​കും. നി​ശ്ചി​ത സ​മ​യ പ​രി​ധി​ക്കു​ള്ളി​ൽ എ​ല്ലാ​ത്ത​രം പ്ലാ​സ്റ്റി​ക് ഷോ​പ്പി​ങ്​ ബാ​ഗു​ക​ളും നി​രോ​ധി​ക്കാ​നാ​ണ്​ ല​ക്ഷ്യ​മി​ടു​ന്ന​ത്.114/2001, 106/2020 എ​ന്നീ രാ​ജ​കീ​യ ഉ​ത്ത​ര​വു​ക​ൾ പ്ര​കാ​രം പ​രി​സ്ഥി​തി സം​ര​ക്ഷ​ണ, മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ നി​യ​മ​ത്തി​ന്‍റെ​യും ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗി​ക്കാ​വു​ന്ന പ്ലാ​സ്റ്റി​ക് സ​ഞ്ചി​ക​ൾ നി​രോ​ധി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട 2020/23 മ​ന്ത്രി​ത​ല തീ​രു​മാ​ന​ത്തി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ പ്ലാ​സ്റ്റി​ക് സ​ഞ്ചി​ക​ളു​ടെ ഉ​പ​യോ​ഗം ഘ​ട്ടം ഘ​ട്ട​മാ​യി ഇ​ല്ലാ​താ​ക്കാ​ൻ പ​രി​സ്ഥി​തി അ​തോ​റി​റ്റി തീ​രു​മാ​നം പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ള്ള​ത്​.50 മൈ​ക്രോ​മീ​റ്റ​റി​ൽ താ​ഴെ ഭാ​ര​മു​ള്ള ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗി​ക്കാ​വു​ന്ന പ്ലാ​സ്റ്റി​ക്​ സ​ഞ്ചി​ക​ൾ ക​മ്പ​നി​ക​ൾ, സ്ഥാ​പ​ന​ങ്ങ​ൾ, വ്യ​ക്തി​ക​ൾ എ​ന്നി​വ ഉ​പ​യോ​ഗി​ക്കാ​ൻ പാ​ടി​ല്ലെ​ന്ന്​ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

ഓ​രോ വി​ഭാ​ഗ​ത്തി​ലും പ്ലാ​സ്റ്റി​ക്ക്​ സ​ഞ്ചി​ക​ളു​ടെ ഉ​​​പ​യോ​ഗം വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലൂ​ടെ​യാ​ണ്​ നി​രോ​ധി​ക്കു​ക. ഇ​തി​നു​ശേ​ഷം ഇ​വ ഉ​പ​യോ​ഗി​ക്കു​ക​യാ​ണെ​ങ്കി​ൽ പി​ഴ ചു​മ​ത്തും. തീ​രു​മാ​നം ന​ട​പ്പി​ലാ​ക്കു​ന്നു​ണ്ടെ​ന്ന്​ ഉ​റ​പ്പ്​ വ​രു​ത്താ​നാ​യി വ​രും ദി​വ​സ​ങ്ങ​ളി​ൽ അ​ധി​കൃ​ത​ർ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും ചെ​യ്യും.

Tags:    

Similar News