എട്ട് ധാരണാ പത്രങ്ങളിൽ ഒപ്പ് വച്ച് ഒമാനും അൽജീരിയയും ; വിവിധ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്തും

Update: 2024-10-30 09:16 GMT

വി​വി​ധ മേ​ഖ​ല​ക​ളി​ൽ സ​ഹ​ക​ര​ണം ല​ക്ഷ്യ​മി​ട്ട് ഒ​മാ​നും അ​ൽ​ജീ​രി​യ​യും എ​ട്ട് ധാ​ര​ണ​പ​ത്ര​ങ്ങ​ളി​ൽ ഒ​പ്പു​വെ​ച്ചു. അ​ൽ​ജീ​രി​യ​ൻ പ്ര​സി​ഡ​ന്റി​ന്റെ അ​ബ്ദു​ൽ മ​ജീ​ദ് തെ​ബൂ​ണി​ന്റെ ​ത്രി​ദി​ന ഒ​മാ​ൻ സ​ന്ദ​ർ​ശ​ന​ത്തി​ന്റെ ഭാ​ഗ​മാ​യാ​ണ് ധാ​ര​ണ​യി​ലെ​ത്തി​യ​ത്.

പ്ര​ദ​ർ​ശ​ന​ങ്ങ​ൾ, സ​മ്മേ​ള​ന​ങ്ങ​ൾ, പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​നും ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം, ഗ​വേ​ഷ​ണം, പ​രി​സ്ഥി​തി, സു​സ്ഥി​ര വി​ക​സ​നം, സാ​മ്പ​ത്തി​ക സേ​വ​ന​ങ്ങ​ൾ, തൊ​ഴി​ൽ, പ​രി​ശീ​ല​നം, മാ​ധ്യ​മം എ​ന്നീ മേ​ഖ​ല​ക​ളി​ൽ നി​ക്ഷേ​പ​വും സ​ഹ​ക​ര​ണ​വും വ​ർ​ധി​പ്പി​ക്കാ​നു​മാ​ണ് ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

അ​ൽ ആ​ലം പാ​ല​സി​ൽ സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖും അ​ൽ​ജീ​രി​യ​ൻ പ്ര​സി​ഡ​ന്റും ഔ​ദ്യോ​ഗി​ക കൂ​ടി​ക്കാ​ഴ്ച​യും ന​ട​ത്തി. പ്ര​സി​ഡ​ന്റി​നെ​യും പ്ര​തി​നി​ധി സം​ഘ​ത്തെ​യും സ്വാ​ഗ​തം ചെ​യ്ത സു​ൽ​ത്താ​ൻ, ഈ ​സ​ന്ദ​ർ​ശ​നം ഇ​രു രാ​ജ്യ​ങ്ങ​ളു​ടെ​യും ജ​ന​ങ്ങ​ളു​ടെ ക്ഷേ​മ​ത്തി​നാ​യി വി​ജ​യി​ക്ക​ട്ടെ​യെ​ന്ന് ആ​ശം​സി​ച്ചു. സ്വീ​ക​ര​ണ​ത്തി​നും ആ​തി​ഥ്യ മ​ര്യാ​ദ​ക്കും അ​ൽ​ജീ​രി​യ​ൻ പ്ര​സി​ഡ​ന്റ് ന​ന്ദി അ​റി​യി​ച്ചു.

പ​ങ്കാ​ളി​ത്ത​ത്തി​ന്റെ​യും നി​ക്ഷേ​പ​ത്തി​ന്റെ​യും പു​തി​യ കാ​ഴ്ച​ക​ൾ തു​റ​ക്കു​ന്ന​തി​ന് സം​ഭാ​വ​ന ന​ൽ​കു​ന്ന രീ​തി​യി​ൽ ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണ മേ​ഖ​ല​ക​ൾ ച​ർ​ച്ച ചെ​യ്തു. മേ​ഖ​ല​യി​ലെ സു​ര​ക്ഷ​യും സ​മാ​ധാ​ന​വും കൈ​വ​രി​ക്കു​ക എ​ന്ന പ്ര​ധാ​ന ല​ക്ഷ്യ​ത്തോ​ടെ ഇ​രു​നേ​താ​ക്ക​ളും നി​ല​വി​ലെ സാ​ഹ​ച​ര്യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ക​യും അ​ഭി​പ്രാ​യ​ങ്ങ​ൾ കൈ​മാ​റു​ക​യും ചെ​യ്തു.

മ​ന്ത്രി​മാ​രു​ടെ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി സ​യ്യി​ദ് ഫ​ഹ​ദ് ബി​ൻ മ​ഹ​മൂ​ദ് അ​ൽ സ​ഈ​ദ്, ഇ​ന്റ​ർ​നാ​ഷ​ന​ൽ റി​ലേ​ഷ​ൻ​സ് ആ​ൻ​ഡ് കോ​ർ​പ​റേ​ഷ​ൻ അ​ഫ​യേ​ഴ്സ് ഉ​പ​പ്ര​ധാ​ന​മ​ന്ത്രി സ​യ്യി​ദ് അ​സ​അ​ദ് ബി​ൻ താ​രി​ഖ് അ​ൽ സ​ഈ​ദ്, പ്ര​തി​രോ​ധ​കാ​ര്യ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി സ​യ്യി​ദ് ശി​ഹാ​ബ് ബി​ൻ താ​രി​ഖ് അ​ൽ സ​ഈ​ദ്, ദി​വാ​ൻ ഓ​ഫ് റോ​യ​ൽ കോ​ർ​ട്ട് മ​ന്ത്രി സ​യ്യി​ദ് ഖാ​ലി​ദ് ബി​ൻ ഹി​ലാ​ൽ അ​ൽ ബു​സൈ​ദി, റോ​യ​ൽ ഓ​ഫി​സ് മ​ന്ത്രി ജ​ന​റ​ൽ സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ നു​അ്മാ​നി.

ആ​ഭ്യ​ന്ത​ര മ​ന്ത്രി സ​യ്യി​ദ് ഹ​മൂ​ദ് ബി​ൻ ഫൈ​സ​ൽ അ​ൽ ബു​സൈ​ദി, വി​ദേ​ശ​കാ​ര്യ മ​ന്ത്രി സ​യ്യി​ദ് ബ​ദ​ർ ബി​ൻ ഹ​മ​ദ് അ​ൽ ബു​സൈ​ദി, ധ​ന​കാ​ര്യ മ​ന്ത്രി സു​ൽ​ത്താ​ൻ ബി​ൻ സ​ലിം അ​ൽ ഹ​ബ്സി, പ്രൈ​വ​റ്റ് ഓ​ഫി​സ് മേ​ധാ​വി ഡോ. ​ഹ​മ​ദ് ബി​ൻ സ​ഈ​ദ് അ​ൽ ഔ​ഫി, മ​സ്‌​ക​ത്ത് ഗ​വ​ർ​ണ​ർ (ഓ​ണ​ർ മി​ഷ​ൻ മേ​ധാ​വി) സ​യ്യി​ദ് സൗ​ദ് ബി​ൻ ഹി​ലാ​ൽ അ​ൽ ബു​സൈ​ദി.

അ​ൽ​ജീ​രി​യ​യു​ടെ ഒ​മാ​നി​ലെ അം​ബാ​സ​ർ സെ​യ്ഫ് ബി​ൻ നാ​സ​ർ അ​ൽ ബ​ദാ​ഇ, അ​ൽ​ജീ​രി​യ​യ​ൻ പ്ര​സി​ഡ​ന്റി​നെ അ​നു​ഗ​മി​ക്കു​ന്ന സം​ഘ​വും ച​ർ​ച്ച​യി​ൽ പ​​ങ്കെ​ടു​ത്തു. മൂ​ന്ന് ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​നം പൂ​ർ​ത്തി​യാ​ക്കി അ​ൽ​ജീ​രി​യ​ൻ പ്ര​സി​ഡ​ന്റ് ഇ​ന്ന് മ​ട​ങ്ങും.

Tags:    

Similar News