തിരുവനന്തപുരം, ലക്നൗ എന്നിവിടങ്ങളിലേക്കുള്ള വിമാനസർവീസുകൾ പുനരാരംഭിക്കുന്നതായി ഒമാൻ എയർ

Update: 2023-09-29 07:26 GMT

2023 ഒക്ടോബർ 1 മുതൽ തിരുവനന്തപുരം, ലക്നൗ എന്നിവിടങ്ങളിലേക്കുള്ള വിമാനസർവീസുകൾ പുനരാരംഭിക്കുന്നതായി ഒമാൻ എയർ അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. തിരുവനന്തപുരം, ലക്നൗ എന്നിവിടങ്ങളിലേക്ക് മസ്കറ്റിൽ നിന്ന് നേരിട്ടുള്ള വിമാനസർവീസുകളാണ് ഒമാൻ എയർ പുനരാരംഭിക്കുന്നത്. തിരുവനന്തപുരത്തേക്ക് പ്രതിവാരം അഞ്ച് വിമാനസർവീസുകളാണ് ഒമാൻ എയർ പ്രഖ്യാപിച്ചിരിക്കുന്നത്.

മസ്കറ്റിൽ നിന്ന് ലക്‌നോവിലേക്ക് പ്രതിവാരം ഒമ്പത് വിമാനസർവീസുകൾ നടത്തുമെന്നും ഒമാൻ എയർ അറിയിച്ചിട്ടുണ്ട്. ഡിസംബർ മാസത്തിൽ യാത്രികരുടെ തിരക്ക് കണക്കിലെടുത്ത് ഈ രണ്ട് ഇന്ത്യൻ നഗരങ്ങളിലേക്കും കൂടുതൽ സർവീസുകൾ നടത്തുമെന്നും ഒമാൻ എയർ അറിയിച്ചു. ബോയിങ്ങ് 737 വിമാനങ്ങളാണ് ഈ റൂട്ടിൽ ഒമാൻ എയർ ഉപയോഗിക്കുന്നത്. തിരുവനന്തപുരം, ലക്നൗ എന്നീ നഗരങ്ങളിലേക്കുൾപ്പടെ ഇന്ത്യയിലേക്കുള്ള തങ്ങളുടെ എല്ലാ വിമാനസർവീസുകളും 2023 ഒക്ടോബർ 1 മുതൽ നിർത്തലാക്കാൻ തീരുമാനിച്ചതായി സലാംഎയർ നേരത്തെ അറിയിച്ചിരുന്നു.

Tags:    

Similar News