ഒമാൻ എയർലൈൻസ് മസ്കത്തിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള സർവീസ് ആരംഭിച്ചു.യാത്രക്കാർക്ക് ഏറെ പ്രയോജനം ചെയ്യുന്ന സർവീസ് ആഴ്ചയിൽ നാലുദിവസം ഉണ്ടാവുക. ഞായർ, ബുധൻ ദിവസങ്ങളിൽ പുലർച്ചെ 2.20ന് മസ്കത്തിൽ നിന്ന് പുറപ്പെടുന്ന വിമാനം രാവിലെ 7.45ന് തിരുവനന്തപുരത്ത് എത്തും.
വ്യാഴാഴ്ച രാവിലെ 8.30ന് ഇവിടെനിന്നും പുറപ്പെടുന്ന വിമാനം ഉച്ചക്ക് 1.55നും തിരുവനന്തപുരത്തെത്തും. ശനിയാഴ്ച രാവിലെ 9.05ന് മസ്കത്തിൽനിന്ന് പുറപ്പെടുന്ന വിമാനം ഉച്ചക്ക് 2.30നും എത്തിച്ചേരും. ഇന്ത്യയിലെ മറ്റൊരു നഗരമായ ലഖനൌവിലേക്കുള്ള പുതിയ സർവീസിന് കഴിഞ്ഞ ദിവസം തുടക്കമായിരുന്നു.