തിരുവനന്തപുരത്തേക്ക് ഒമാൻ എയർ സർവീസുകൾ വർധിപ്പിക്കുന്നു; ജനുവരി 31 മുതൽ സർവീസ് ആരംഭിക്കും

Update: 2024-01-29 11:02 GMT

തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക്​ സ​ർ​വി​സു​ക​ൾ വ​ർ​ധി​പ്പി​ക്കാ​നൊ​രു​ങ്ങി ഒ​മാ​ന്‍റെ ദേ​ശീ​യ വി​മാ​ന ക​മ്പ​നി​യാ​യ ഒ​മാ​ൻ എ​യ​ർ. ഞാ​യ​ർ, ബു​ധ​ൻ, വ്യാ​ഴം, ശ​നി ദി​വ​സ​ങ്ങ​ളി​ലാ​യി​രി​ക്കും സ​ർ​വി​സു​ക​ൾ ന​ട​ത്തു​ക. ജ​നു​വ​രി 31മു​ത​ൽ സ​ർ​വി​സു​ക​ൾ തു​ട​ങ്ങു​മെ​ന്നാ​ണ്​ വെ​ബ്​​സൈ​റ്റി​ലുള്ളത്.

ശ​രാ​ശ​രി 100റി​യാ​ലി​ന​ടു​ത്താ​ണ്​ ടി​ക്ക​റ്റ്​ നി​ര​ക്ക്. ഒ​മാ​ന്‍റെ ബ​ജ​റ്റ്​ എ​യ​ർ​വി​മാ​ന​മാ​യ സ​ലാം എ​യ​ർ തി​രു​വ​ന​ന്ത​പു​രം സെ​ക്ട​റി​ൽ സ​ർ​വി​സ്​ തു​ട​ങ്ങി​യ​തോ​ടെ ഒ​മാ​ൻ എ​യ​ർ ഈ ​റൂ​ട്ടി​ൽ​നി​ന്ന്​ പി​ൻ​വാ​ങ്ങി​യി​രു​ന്നു. ഇ​ന്ത്യ​ൻ ​സെ​ക്ട​റി​ൽ ല​ക്‌​നോ​വി​ലേ​ക്കും സ​ർ​വി​സു​ക​ൾ വ​ർ​ധി​പ്പി​ക്കാ​ൻ ഒ​മാ​ൻ എ​യ​ർ തീ​ര​മാ​നി​ച്ചി​ട്ടു​ണ്ട്.

ക​മ്പ​നി​യു​ടെ മൊ​ത്ത​ത്തി​ലു​ള്ള സാ​മ്പ​ത്തി​ക പ്ര​ക​ട​നം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും മ​ത്സ​രാ​ധി​ഷ്ഠി​ത വി​പ​ണി​യി​ൽ ത​ങ്ങ​ളു​ടെ സ്ഥാ​നം ഉ​റ​പ്പി​ക്കു​ന്ന​തി​നും ല​ക്ഷ്യ​മി​ട്ട് ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ്​ പു​തി​യ നീ​ക്കം. അ​തേ​സ​മ​യം, ഇ​സ്​​ലാ​മാ​ബാ​ദ്, ലാ​ഹോ​ർ, കൊ​ളം​ബോ, ചി​റ്റ​ഗോ​ങ്​ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള സ​ർ​വി​സു​ക​ൾ റ​ദ്ദാ​ക്കു​ക​യും ചെ​യ്തു. ല​ക്ഷ്യ​സ്ഥാ​ന​ങ്ങ​ളി​ൽ സി​യാ​ൽ​കോ​ട്ട്​ എ​ന്ന സ്ഥ​ലം കൂ​ട്ടി​ച്ചേ​ർ​ക്കു​ക​യും ട്രാ​ബ്സോ​ൺ, സൂ​റി​ച്ച്, മാ​ലെ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക്​ സീ​സ​ണ​ടി​സ്ഥാ​ന​ത്തി​ൽ സ​ർ​വി​സ്​ ന​ട​ത്താ​നും തീ​രു​മാ​നി​ച്ച​താ​യി ക​മ്പ​നി വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

Tags:    

Similar News