ഇന്ന് മുതല്‍ ശക്തമായ വടക്കുപടിഞ്ഞാറന്‍ കാറ്റ് ഉണ്ടാകുമെന്ന് ഒമാന്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബുധനാഴ്ച വരെ തുടരും. ഈ കാലയളവില്‍ താപനിലയില്‍ പ്രകടമായ മാറ്റം വരും.
കാറ്റിന്റെ ഭാഗമായി മരുഭൂമിയിലും തുറന്ന പ്രദേശങ്ങളിലും പൊടി ഉയര്‍ന്നേക്കും. ഇത് ദൃശ്യപരതയെയും വായുവിന്റെ ഗുണനിലവാരത്തെയും ബാധിക്കും. മുസന്ദം തീരങ്ങളിലും ഒമാന്‍ കടലിന്റെ ചില ഭാഗങ്ങളിലും കടല്‍ തിരമാലകള്‍ 1.5 മുതല്‍ 2.0 മീറ്റര്‍ വരെ ഉയരാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.