ഒമാനിൽ വാണിജ്യ സ്ഥാപനങ്ങളിലെ ഓഫറുകൾ പ്രഖ്യാപിക്കാൻ ഇനി മുൻകൂർ അനുമതി വേണ്ട ; പ്രഖ്യാപനവുമായി വാണിജ്യ , വ്യവസായ മന്ത്രാലയം

Update: 2024-07-04 08:20 GMT

ഒ​മാ​നി​ലെ വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് പ്ര​മോ​ഷ​നു​ക​ളും ഓ​ഫ​റു​ക​ളും ന​ട​ത്താ​ൻ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ മു​ൻ​കൂ​ർ അ​നു​മ​തി ആ​വ​ശ്യ​മി​ല്ലെ​ന്ന് വാ​ണി​ജ്യ, വ്യ​വ​സാ​യ, നി​ക്ഷേ​പ പ്ര​മോ​ഷ​ൻ മ​ന്ത്രാ​ല​യം തി​ങ്ക​ളാ​ഴ്ച അ​റി​യി​ച്ചു. പ്രാ​ദേ​ശി​ക ക​ച്ച​വ​ടം വ​ർ​ധി​പ്പി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട്​ ഉ​പ​ഭോ​ക്തൃ സം​ര​ക്ഷ​ണ അ​തോ​റി​റ്റി​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ ഈ ​തീ​രു​മാ​നമെടു​ത്ത​ത്.

വാ​ണി​ജ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ത്തേ​ജി​പ്പി​ക്കാ​നും വി​പ​ണി​യി​ലെ മ​ത്സ​ര​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കാ​നും ന്യാ​യ​മാ​യ വി​ല​യി​ൽ ഉ​ൽ​പ​ന്ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കാ​നു​മാ​ണ്​ ഇ​തി​ലൂ​ടെ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. മു​ൻ​കൂ​ർ അ​നു​മ​തി​യി​ല്ലാ​​തെ 30 ശ​ത​മാ​നം​വ​രെ ഇ​ള​വു​ക​ളും ഡി​സ്കൗ​ണ്ടും ന​ൽ​കാ​നേ പാ​ടു​ള്ളൂ. കി​ഴി​വു​ക​ളും പ്ര​മോ​ഷ​നൽ ഓ​ഫ​റു​ക​ളും ആ​ഴ്ച​യി​ൽ തു​ട​ർ​ച്ച​യാ​യി മൂ​ന്നു ദി​വ​സ​ത്തി​ൽ കൂ​ടാ​നും പാ​ടി​ല്ല. പ്ര​മോ​ഷ​നു​ക​ൾ മാ​സ​ത്തി​ൽ മൂ​ന്നു​ ത​വ​ണ​യി​ൽ കൂ​ടു​ത​ൽ ന​ൽ​ക​രു​ത്.

മു​ൻ​കൂ​ർ അ​നു​മ​തി ആ​വ​ശ്യ​മി​ല്ലെ​ങ്കി​ലും കി​ഴി​വു​ക​ളോ പ്ര​മോ​ഷ​നൽ ഓ​ഫ​റു​ക​ളോ ന​ൽ​കു​ന്നു​​​ണ്ടെ​ങ്കി​ൽ അ​ക്കാ​ര്യം ഉ​പ​ഭോ​ക്തൃ സം​ര​ക്ഷ​ണ അ​തോ​റി​റ്റി​യെ അ​റി​യി​ക്ക​ണം. CSDG@pacp.gov.om എ​ന്ന ഇ​മെ​യി​ൽ വി​ലാ​സ​ത്തി​ലേ​ക്ക് വി​വ​ര​ങ്ങ​ൾ അ​റി​യി​ക്കാം. ബി​സി​ന​സ്​ ഉ​ട​മ​ക​ൾ​ക്കും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കും കൂ​ടു​ത​ൽ പ്ര​യോ​ജ​നം കി​ട്ടു​ന്ന ബി​സി​ന​സ്​ അ​ന്ത​രീ​ക്ഷം ഒ​രു​ക്കാ​നാ​ണ്​ പു​തി​യ തീ​രു​മാ​ന​ത്തി​ലൂ​ടെ അ​ധി​കൃ​ത​ർ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.

Tags:    

Similar News