ഒമാനിൽ റമദാൻ മാസത്തിലെ സർക്കാർ-സ്വകാര്യമേഖലയിലെ സമയക്രമം തൊഴിൽ മന്ത്രാലയം പ്രഖ്യാപിച്ചു. സർക്കാർ മേഖലയിൽ 'ഫ്ലെക്‌സിബിൾ' രീതി അനുസരിച്ചായിരിക്കും ജോലി സമയം.
സ്വകാര്യ മേഖലയിലെ മുസ്ലിം ജീവനക്കാർ ദിവസവും ആറ് മണിക്കൂർ ജോലി ചെയ്യണം. ആഴ്ചയിൽ 30 മണിക്കൂറിൽ കൂടരുതെന്നും നിർദ്ദേശമുണ്ട്. ' ഫ്ലെക്‌സിബിൾ' സംവിധാനം അനുസരിച്ച് സർക്കാർ മേഖലയിൽ രാവിലെ ഒമ്പത് മണി മുതൽ ഉച്ചയ്ക്ക് രണ്ടുമണി വരെയാണ് ഔദ്യോഗിക പ്രവൃത്തി സമയം.
എന്നാൽ, യൂനിറ്റ് മേധാവികൾക്ക് രാവിലെ ഏഴുമുതൽ ഉച്ചക്ക് 12, എട്ട് മുതൽ ഉച്ചക്ക് ഒരുമണി, ഒമ്പത് മുതൽ ഉച്ചക്ക് രണ്ട് മണി, രാവിലെ 10 മുതൽ വൈകിട്ട് മൂന്ന് എന്നിങ്ങനെയുള്ള തൊഴിൽ സമയക്രമം അനുസരിച്ച് തീരുമാനിക്കാവുന്നതാണെന്നും അധികൃതർ അറിയിച്ചു.