റെസിഡൻഷ്യൽ കെട്ടിടങ്ങളിൽ വാണിജ്യ പ്രവർത്തനം നടത്തുന്നതിനെതിരെ മസ്കറ്റ് മുനിസിപ്പാലിറ്റി മുന്നറിയിപ്പ്

Update: 2024-08-28 06:49 GMT

റെസിഡൻഷ്യൽ കെട്ടിടങ്ങളിൽ അനധികൃതമായി വാണിജ്യ പ്രവർത്തനം നടത്തുന്നതിനെതിരെ മസ്കറ്റ് മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നൽകി.പാർപ്പിട മേഖലകളിലെ കെട്ടിടങ്ങളിൽ അനുവാദമില്ലാതെ വാണിജ്യ പ്രവർത്തനം നടത്തുന്നതിനെതിരെയാണ് മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

ലൈസൻസ് കൂടാതെ റെസിഡൻഷ്യൽ കെട്ടിടങ്ങൾ വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് നിയമ ലംഘനമായി കണക്കാകുമെന്ന് മുനിസിപ്പാലിറ്റി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത് പ്രാദേശിക നിയമങ്ങളുടെ ലംഘനമാണെന്നും ഇത്തരം ലംഘനങ്ങൾക്ക് പിഴ ചുമത്താമെന്നും മുനിസിപ്പാലിറ്റി വ്യക്തമാക്കിയിട്ടുണ്ട്.

വാണിജ്യ പ്രവർത്തനങ്ങളെ അതിനായി നിശ്ചയിച്ചിട്ടുള്ള ഇടങ്ങളിലേക്ക് മാറ്റുന്നതിന് മുനിസിപ്പാലിറ്റി പ്രതിജ്ഞാബദ്ധമാണെന്നും, ഇത് പാർപ്പിട മേഖലകളിൽ താമസിക്കുന്നവരുടെ സ്വകാര്യത ഉറപ്പ് വരുത്തുന്നതിനായാണെന്നും അധികൃതർ അറിയിച്ചു. സീബ്, ബൗഷർ, ഖുറിയത്, അൽ അമീറത് തുടങ്ങിയ തെരുവുകളിൽ വാണിജ്യ പ്രവർത്തനം അനുവദനീയമാണെന്ന് മുനിസിപ്പാലിറ്റി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Tags:    

Similar News