ഒമാനിൽ വെർച്വൽ യൂണിവേഴ്സിറ്റി സ്ഥാപിക്കാൻ പദ്ധതിയിടുന്നുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.റഹ്മ ബിൻത് ഇബ്രാഹീം അൽ മഹ്റൂഖി

Update: 2024-06-26 10:28 GMT

രാ​ജ്യ​ത്ത്​ വെ​ർ​ച്വ​ൽ യൂ​നി​വേ​ഴ്സി​റ്റി സ്ഥാ​പി​ക്കാ​ൻ പ​ദ്ധ​തി​യി​ടു​ന്നു​ണ്ടെ​ന്ന്​ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ, ശാ​സ്ത്ര ഗ​വേ​ഷ​ണ, ഇ​ന്നൊ​വേ​ഷ​ൻ മ​ന്ത്രി ഡോ. ​റ​ഹ്മ ബി​ൻ​ത് ഇ​ബ്രാ​ഹിം അ​ൽ മ​ഹ്‌​റൂ​ഖി. ശൂ​റാ കൗ​ൺ​സി​ലി​​ന്‍റെ പ​ത്താം റെ​ഗു​ല​ർ സെ​ഷ​നി​ലാ​ണ്​ അ​വ​ർ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

പ​ഞ്ച​വ​ത്സ​ര ത​ന്ത്ര​ങ്ങ​ളും പ​ദ്ധ​തി​ക​ളും, വി​ദ്യാ​ഭ്യാ​സം, തൊ​ഴി​ല​ധി​ഷ്ഠി​ത പ​രി​ശീ​ല​നം, ഗ​വേ​ഷ​ണം എ​ന്നി​ങ്ങ​നെ അ​ഞ്ച് മേ​ഖ​ല​ക​ളി​ൽ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച്​ അ​വ​ർ വി​ശ​ദീ​ക​രി​ച്ചു. ഇ​ന്‍റ​ർ​നെ​റ്റ് വ​ഴി ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം ന​ൽ​കു​ന്ന​തി​നാ​യി ഒ​മാ​നി വെ​ർ​ച്വ​ൽ സ​ർ​വ​ക​ലാ​ശാ​ല സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള കാ​ര്യ​ങ്ങ​ൾ പ​ഠി​ക്കു​ക​യാ​ണെ​ന്ന്​ മ​ന്ത്രി പ​റ​ഞ്ഞു. ഈ ​സം​രം​ഭം വി​ദ്യാ​ഭ്യാ​സ​ത്തി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കാ​നും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് തു​ട​ർ​ച്ച​യാ​യ പ​ഠ​ന അ​വ​സ​ര​ങ്ങ​ളെ പി​ന്തു​ണ​ക്കാ​നു​മാ​ണ്​ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.

ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​ത്തി​നാ​യി ത​ന്ത്ര​പ്ര​ധാ​ന​മാ​യ ഓ​ൺ​ലൈ​ൻ പ്ലാ​റ്റ്‌​ഫോം വി​ക​സി​പ്പി​ക്കു​ക, ഒ​മാ​നി​ന​ക​ത്തും പു​റ​ത്തു​മു​ള്ള മി​ക​ച്ച പ​ഠ​നാ​ന്ത​രീ​ക്ഷം പ​രി​പോ​ഷി​പ്പി​ക്കാ​നു​മാ​ണ്​​ ഈ ​സം​രം​ഭ​ത്തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്​​. ഒ​മാ​നി​ലെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കും അ​വ​യു​ടെ സേ​വ​ന​ങ്ങ​ളി​ലേ​ക്കും അ​ന്ത​ർ​ദേ​ശീ​യ വി​ദ്യാ​ർ​ഥി​ക​ളെ ആ​ക​ർ​ഷി​ക്കാ​ൻ രൂ​പ​ക​ൽ​പ്പ​ന ചെ​യ്ത ‘സ്റ്റ​ഡി ഇ​ൻ ഒ​മാ​ൻ’ കാ​മ്പ​യി​നി​ന്‍റെ ഗു​ണ​ങ്ങ​ളെ​ക്കു​റി​ച്ചും ഡോ. ​അ​ൽ മ​ഹ്‌​റൂ​ഖി എ​ടു​ത്തു​പ​റ​ഞ്ഞു. മ​ന്ത്രാ​ല​യം നി​ർ​ദേ​ശി​ച്ച യോ​ഗ്യ​ത​യി​ല്ലാ​ത്ത പ്ര​വാ​സി​ക​ൾ​ക്ക്​ വി​ദ്യ​ാഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ ജോ​ലി ന​ൽ​ക​രു​തെ​ന്നും മ​ന്ത്രി നി​ർ​ദേ​ശി​ച്ചു.

Tags:    

Similar News