ഒമാനിൽ ന്യൂനമർദ്ദം; ഇന്ന് മുതൽ മഴയ്ക്ക് സാധ്യത, അറിയിപ്പുമായി സിവിൽ ഏവിയേഷൻ അതോറിറ്റി

Update: 2023-12-14 05:26 GMT

വ്യാഴാഴ്ച മുതൽ ഞായറാഴ്ച വരെ രാജ്യത്തെ ന്യൂനമർദ്ദം ബാധിക്കുമെന്ന് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഗവർണറേറ്റുകളിൽ ഒറ്റപ്പെട്ട മഴ ലഭിച്ചേക്കും.

മുസന്ദം, നോർത്ത് അൽ ബത്തിന് ഗവർണറേറ്റുകളിൽ വ്യാഴാഴ്ച വൈകുന്നേരം മഴ പ്രതീക്ഷിക്കുന്നുണ്ട്. വടക്കുപടിഞ്ഞാറൻ കാറ്റിന്റെ ഭാഗമായി മരുഭൂമികളിൽ പൊടി ഉയരാനും സാധ്യതയുണ്ട്.

മുസന്ദം, വടക്കൻ ബത്തിന തീരങ്ങളിൽ വ്യാഴാഴ്ച കടൽ പ്രക്ഷുബ്ധമാകും. വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെ ഭൂരിഭാഗം പ്രദേശങ്ങളിലും കടലിൽ തിരമാലകൾ ഉയരാനുള്ള സാധ്യതയുമുണ്ട്.

Tags:    

Similar News