തൊഴിൽ, താമസ നിയമങ്ങൾ ലംഘിച്ചതിന് 18 പ്രവാസികളെ ബുറൈമി ഗവർണറേറ്റിൽനിന്ന് റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. ഏഷ്യൻ രാജ്യക്കാരെ ഗവർണറേറ്റ് പൊലീസ് കമാൻഡാണ് പിടികൂടിയത്. അറസ്റ്റിലായവർക്കെതിരെയുള്ള നിയമനടപടികൾ പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു.