ഖരീഫ് സീസൺ ഒരുക്കം ; പരിശോധനകൾ വ്യാപകം , ഇ-പേയ്മെന്റ് സംവിധാനത്തിൽ ലംഘനങ്ങൾ കണ്ടെത്തി

Update: 2024-07-04 10:07 GMT

ഖ​രീ​ഫ്​ സീ​സ​ണി​ൽ സേ​വ​ന ഗു​ണ​നി​ല​വാ​രം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി ക​ട​ക​ളി​ലും ഇ​ന്ധ​ന സ്റ്റേ​ഷ​നു​ക​ളി​ലും പ​രി​ശോ​ധ​ന​യു​മാ​യി അ​ധി​കൃ​ത​ർ. വാ​ണി​ജ്യ, വ്യ​വ​സാ​യ, നി​ക്ഷേ​പ പ്രോ​ത്സാ​ഹ​ന മ​ന്ത്രാ​ല​യ​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ച്​ ഇ​ൻ​സ്പെ​ക്ഷ​ൻ ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റ​റാ​ണ്​ പ​രി​ശോ​ധ​ന കാ​മ്പ​യി​ൻ ന​ട​ത്തി​യ​ത്.

ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ഗു​ണ​നി​ല​വാ​ര​മു​ള്ള സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നു​ള്ള മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പ്ര​തി​ബ​ദ്ധ​ത ഉ​റ​പ്പാ​ക്കാ​നും വാ​ണി​ജ്യ, സേ​വ​ന സ്ഥാ​പ​ന​ങ്ങ​ൾ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ആ​വ​ശ്യ​ക​ത​ക​ൾ പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് വി​ല​യി​രു​ത്തു​ന്ന​തി​നു​മാ​യി​രു​ന്നു പ​രി​ശോ​ധ​ന. വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​ണ​മി​ട​പാ​ടി​നാ​യി ഇ-​പേ​​മെ​ന്‍റ്​ സം​വി​ധാ​നം ഒ​രു​ക്കാ​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ 131 ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി.

മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പ​രി​ശോ​ധ​നാ വി​ഭാ​ഗം ആ​ദം-​ഹൈ​മ-​തും​റൈ​ത്ത് ലൈ​നി​ലും മ​ഹൗ​ത്-​സ​ലാ​ല റോ​ഡി​ലും സ്ഥി​തി ചെ​യ്യു​ന്ന നി​ര​വ​ധി ഇ​ന്ധ​ന സ്റ്റേ​ഷ​നു​ക​ൾ സ​ന്ദ​ർ​ശി​ച്ച് സേ​വ​ന​നി​ല​വാ​രം വി​ല​യി​രു​ത്തി. മൊ​ത്തം 59 ഗ്യാ​സ് സ്റ്റേ​ഷ​നു​ക​ൾ പ​രി​ശോ​ധി​ച്ചു. വാ​ണി​ജ്യ, വ്യ​വ​സാ​യ, നി​ക്ഷേ​പ പ്രോ​ത്സാ​ഹ​ന മ​ന്ത്രാ​ല​യ​ത്തി​ന്‍റെ മാ​ന​ദ​ണ്ഡ​ങ്ങ​ളും ആ​വ​ശ്യ​ക​ത​ക​ളും പാ​ലി​ക്കു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ട്ട​തി​ന് 10 സ്റ്റേ​ഷ​നു​ക​ൾ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കി.

ഗ്യാ​സ് സ്റ്റേ​ഷ​നു​ക​ൾ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് കാ​ര്യ​ക്ഷ​മ​വും ഗു​ണ​മേ​ന്മ​യു​ള്ള​തു​മാ​യ സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്നു​വെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ മ​ന്ത്രാ​ല​യം നി​രീ​ക്ഷ​ണം തു​ട​രു​മെ​ന്ന്​ അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി. 2022 ജ​നു​വ​രി​യി​ലാ​ണ്​ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ൽ ഇ-​പേ​മെ​ന്‍റ്​ സം​വി​ധാ​നം അ​ധി​കൃ​ത​ർ നി​ർ​ബ​ന്ധ​മാ​ക്കി തു​ട​ങ്ങി​യ​ത്​. ഇ​ത​നു​സ​രി​ച്ച് പ​ല സ്ഥാ​പ​ന​ങ്ങ​ളും ഇ-​പേ​​മെൻറ് സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു.

ഇ​തു​വ​രെ​യും സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്താ​ത്ത സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രൊ​യ​ണ്​ ന​ട​പ​ടി എ​ടു​ക്കു​ന്ന​ത്. ഫു​ഡ് സ്റ്റ​ഫ് സ്ഥാ​പ​ന​ങ്ങ​ൾ, സ്വ​ർ​ണം-​വെ​ള്ളി വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ, റെസ്റ്റാ​റ​ൻ​റു​ക​ൾ, ക​ഫേ​ക​ൾ, പ​ച്ച​ക്ക​റി പ​ഴ​വ​ർ​ഗ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ, ഇ​ല​ക്ട്രോ​ണി​ക് സ്ഥാ​പ​ന​ങ്ങ​ൾ, കെ​ട്ടി​ട നി​ർ​മാ​ണ ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ, പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ, വ്യ​വ​സാ​യ മേ​ഖ​ല, കോം​പ്ല​ക്സു​ക​ൾ, മാ​ളു​ക​ൾ, ഗി​ഫ്റ്റ് ഇ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യി​ലാ​ണ് ഇ-​പേ​യ്മെൻറ് സം​വി​ധാ​നം ന​ട​പ്പാ​ക്കി​യ​ത്.

ക്ര​യ​വി​ക്ര​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, ക​സ്റ്റ​മ​ർ സ​ർ​വി​സ് മാ​നേ​ജ്‌​മെ​ന്റ്, ഫി​നാ​ൻ​ഷ്യ​ൽ എ​ന്നി​വ ത്വ​രി​ത​പ്പെ​ടു​ത്തു​ന്ന​തി​ന് പു​റ​മേ പ​ണ​മി​ട​പാ​ടി​ലെ സു​ര​ക്ഷാ അ​പ​ക​ട​സാ​ധ്യ​ത​ക​ൾ കു​റ​ക്കു​ന്ന​തി​നും സ​മ​ഗ്ര​മാ​യ ഡി​ജി​റ്റ​ൽ പ​രി​വ​ർ​ത്ത​നം കൈ​വ​രി​ക്കു​ന്ന​തി​നു​മു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാണ്​ ഇ-​പേ​മെ​ന്‍റ്​ സം​വി​ധാ​നം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. മോ​ഷ​ണം, വ​ഞ്ച​ന, വ്യാ​ജ ബി​ല്ലി​ങ്​ എ​ന്നി​വ ത​ട​യ​ലും ഇ​തി​ന്‍റെ ല​ക്ഷ്യ​ങ്ങ​ളി​ലൊ​ന്നാ​ണ്.

Tags:    

Similar News