കനത്ത ചൂട് ; വെന്തുരുകി ഒമാൻ , താപനില 50 ഡിഗ്രിസെൽഷ്യസിനരികെ

Update: 2024-06-05 09:21 GMT

ക​ന​ത്ത ചൂ​ടി​ൽ വെ​ന്തു​രു​കി ഒ​മാ​ൻ. താ​പ​നി​ല 50 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ന​ടു​ത്തെ​​ത്തി​യ​തോ​ടെ പ​ല​യി​ട​ത്തും ജ​ന​ങ്ങ​ൾ പു​റ​ത്തി​റ​ങ്ങാ​ൻ മ​ടി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ ഏ​റ്റ​വും ഉ​യ​ർ​ന്ന താ​പ​നി​ല രേ​ഖ​പ്പെ​ടു​ത്തി​യ​ത്​ ദാ​ഹി​റ​യി​ലെ ഹം​റാ ഉ ​ദ്ദു​റൂ​അ് സ്റ്റേ​ഷ​നി​ലാ​ണ്.

49.3 ഡി​ഗ്രി സെ​ൽ​ഷ്യ​സാ​ണ് ഇ​വി​ടെ അ​നു​ഭ​വ​പ്പെ​ട്ട ചൂ​ട്. അ​ൽ വു​സ്ത ഗ​വ​ർ​ണ​റേ​റ്റി​ലെ ഫ​ഹൂ​ദ് സ്റ്റേ​ഷ​നി​ൽ 49.0 ഡി​ഗ്രി സെ​ൽ​ഷ്യ​സും ബു​റൈ​മി ഗ​വ​ർ​ണ​റേ​റ്റി​ലെ സു​നൈ​ന സ്റ്റേ​ഷ​നി​ൽ 48.5 ഡി​ഗ്രി സെ​ൽ​ഷ്യ​സും താ​പ​നി​ല രേ​ഖ​പ്പെ​ടു​ത്തി.

ദാ​ഹി​റ ഗ​വ​ർ​ണ​റേ​റ്റി​ലെ ഇ​ബ്രി സ്റ്റേ​ഷ​നി​ൽ 48.3 , ലി​വ സ്റ്റേ​ഷ​നി​ൽ 48.2, വ​ട​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റി​ലെ സു​ഹാ​ർ സ്റ്റേ​ഷ​നി​ൽ 48, തെ​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റി​ലെ ബ​ർ​കാ സ്റ്റേ​ഷ​നി​ൽ 47.9, വ​ട​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റി​ലെ സ​ഹം സ്റ്റേ​ഷ​നി​ൽ 47.6 ഡി​ഗ്രി സെ​ൽ​ഷ്യ​സ്​ താ​പ​നി​ല​യു​മാ​ണ്​ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. വ​രും ദി​വ​സ​ങ്ങ​ളി​ൽ ചൂ​ട്​ ഉ​യ​രാ​നു​ള്ള സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചു.

Tags:    

Similar News