ഒമാനിലെ സ്വദേശിവത്കരണം ; പൊതുജനങ്ങളുടെ അഭിപ്രായം തേടി ഒമാൻ തൊഴിൽ മന്ത്രാലയം

Update: 2024-07-23 10:24 GMT

തൊ​ഴി​ൽ വി​പ​ണി​യി​ൽ ഒ​മാ​നി കേ​ഡ​റു​ക​ളു​ടെ സ്ഥാ​നം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി തൊ​ഴി​ൽ മ​ന്ത്രാ​ല​യം പൊ​തു​ജ​ന​ങ്ങ​ളു​ടെ അ​ഭി​പ്രാ​യം തേ​ടു​ന്നു. ഒ​മാ​ന്‍റെ തൊ​ഴി​ൽ മേ​ഖ​ല രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​ൽ ക​മ്യൂ​ണി​റ്റി പ​ങ്കാ​ളി​ത്തം വ​ർ​ധി​പ്പി​ക്കു​ക​യാ​ണ് ഈ ​സം​രം​ഭം ല​ക്ഷ്യ​മി​ടു​ന്ന​ത്. bit.ly/4d9U0xB എ​ന്ന ലി​ങ്ക്​ വ​ഴി ചി​ന്ത​ക​ളും നി​ർ​ദേ​ശ​ങ്ങ​ളും പൗ​ര​ന്മാ​ർ​ക്ക്​ പ​ങ്കി​ടാ​മെ​ന്ന്​ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

നി​ർ​ബ​ന്ധി​ത ഒ​മാ​നൈ​സേ​ഷ​ൻ നി​ര​ക്കു​ക​ൾ കൈ​വ​രി​ക്കാ​ത്ത ക​മ്പ​നി​ക​ൾ​ക്ക് കൂ​ടു​ത​ൽ പി​ഴ ചു​മ​ത്ത​ണോ?, ജോ​യ​ന്‍റ് ഇ​ൻ​സ്പെ​ക്ഷ​ൻ ടീം ​മു​ഖേ​ന​യു​ള്ള പ​രി​ശോ​ധ​ന വ​ർ​ധി​പ്പി​ക്ക​ണോ?, തൊ​ഴി​ൽ വി​പ​ണി​യി​ൽ ഒ​മാ​നി തൊ​ഴി​ലാ​ളി​ക​ളെ ശാ​ക്തീ​ക​രി​ക്കാ​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ പ​ങ്കി​ടു​ക എ​ന്നി​ങ്ങ​നെ​യു​ള്ള ചോ​ദ്യ​ങ്ങ​ളും മ​റ്റു​മാ​ണ്​ ഇ​തി​ൽ അ​ട​ങ്ങി​യി​ട്ടു​ള്ള​ത്.

അ​തേ​സ​മ​യം, രാ​ജ്യ​​ത്തെ വി​വി​ധ തൊ​ഴി​ൽ മേ​ഖ​ല​യി​ൽ ഒ​മാ​നി​വ​ത്​​ക​ര​ണം ശ​ക്ത​മാ​ക്കാ​നു​ള്ള ഊ​ർ​ജി​ത ശ്ര​മ​ങ്ങ​ളു​മാ​യാ​ണ് അ​ധി​കൃ​ത​ർ മു​ന്നോ​ട്ടു​പോ​കു​ന്ന​ത്. ഗ​താ​ഗ​തം, ലോ​ജി​സ്റ്റി​ക്‌​സ്, ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ്, ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്‌​നോ​ള​ജി എ​ന്നീ മേ​ഖ​ല​ക​ൾ പൂ​ർ​ണ​മാ​യി സ്വ​ദേ​ശി​വ​ത്​​ക​രി​ക്കാ​നാ​ണ്​ അ​ടു​ത്തി​ടെ എ​ടു​ത്ത തീ​രു​മാ​നം.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഈ ​മേ​ഖ​ല​ക​ളി​ൽ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് നി​ര​വ​ധി സം​രം​ഭ​ങ്ങ​ൾ ഗ​താ​ഗ​ത, ആ​ശ​യ​വി​നി​മ​യ, വി​വ​ര​സാ​​ങ്കേ​തി​ക മ​ന്ത്രാ​ല​യം ന​ട​പ്പാ​ക്കും.ഒ​മാ​ൻ വി​ഷ​ൻ 2040ന് ​അ​നു​സൃ​ത​മാ​യി തൊ​ഴി​ൽ വി​പ​ണി നി​യ​ന്ത്രി​ക്കു​ന്ന​തി​നും ഒ​മാ​നി​ക​ൾ​ക്ക് തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന​തി​നു​മു​ള്ള മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പ്ര​വ​ർ​ത്ത​നം മെ​ച്ച​പ്പെ​ടു​ത്താ​നും അ​വ​ശ്യ ന​യ​ങ്ങ​ൾ രൂ​പ​വ​ത്​​ക​രി​ക്കാ​നും ആ​ണ്​ ല​ക്ഷ്യ​മി​ടു​ന്ന​ത്.

Tags:    

Similar News