ഒമാനിൽ റദ്ദാക്കപ്പെട്ട പെർമിറ്റുകൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഹോട്ടലുകൾക്ക് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി

Update: 2023-08-29 07:19 GMT

ഒമാനിൽ റദ്ദാക്കപ്പെട്ട പെർമിറ്റുകൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഹോട്ടലുകൾക്ക് നിയമനടപടികൾ നേരിടേണ്ടി വരുമെന്ന് ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. ഈ അറിയിപ്പ് പ്രകാരം റദ്ദ് ചെയ്യപ്പെട്ടതോ, കൃത്രിമമായ മാർഗങ്ങളിലൂടെ ലഭിച്ചതോ ആയ പെർമിറ്റുകൾ ഉപയോഗിച്ച് കൊണ്ട് പ്രവർത്തിക്കുന്ന ഹോട്ടലുകൾക്ക് 3000 റിയാൽ പിഴ ചുമത്തുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് പുറമെ ഇത്തരം സ്ഥാപനങ്ങൾ അധികൃതർ അടച്ച് പൂട്ടുന്നതാണ്.

ഇത്തരം തെറ്റായ മാർഗങ്ങളിലൂടെ ആരംഭിക്കുന്നതും, പ്രവർത്തിക്കുന്നതുമായ ഹോട്ടലുകൾക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുന്നതാണ്. ഇതിന് പുറമെ രാജ്യത്തിന്റെ യശസ്സിന് കളങ്കം ഉണ്ടാക്കുന്നതും, പൊതു മര്യാദകൾ പാലിക്കാതെ പ്രവർത്തിക്കുന്നതുമായ ഹോട്ടലുകൾക്കെതിരെയും സമാനമായ ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചിട്ടുണ്ട്.

Tags:    

Similar News