കനത്ത മഴയുടെ പശ്ചാത്തലത്തിൽ ദോഫാർ, അൽ വുസ്ത ഒഴികെയുള്ള എല്ലാ ഗവർണറേറ്റുകളിലെയും സ്കുളുകൾക്ക് ഇന്ന് അവധിയായിരിക്കുമെന്ന് ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
പൊതു, സ്വകാര്യ, അന്തർദേശീയ സ്‌കൂളുകൾക്കും അവധി ബാധകമായിരിക്കും. അതേസമയം സ്‌കൂളിന്‍റെ കഴിവുകളെ അടിസ്ഥാനമാക്കി ക്ലാസുകൾ ഓൺലൈനായി നടത്താവന്നതാണെന്നും അധികൃതർ വ്യകതമാക്കി.