ഒമാനിൽ ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു​ള്ള ആ​ദ്യ ന​ട​പ്പാ​ത ഉ​ദ്ഘാ​ട​നം ചെ​യ്തു

Update: 2024-08-09 07:42 GMT

ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും പ്ര​ത്യേ​ക സ​ഹാ​യം ആ​വ​ശ്യ​മു​ള്ള​വ​ർ​ക്കും വേ​ണ്ടി​യു​ള്ള രാ​ജ്യ​ത്തെ ആ​ദ്യ ന​ട​പ്പാ​ത വ​ട​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റി​ലെ സോ​ഹാ​റി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. സോ​ഹാ​റി​ലെ അ​ൽ ഹം​ബാ​റി​ലാ​ണ് വ​ഴി നി​ർ​മി​ച്ച​ത്. ഇ​തി​ന് ഒ​രു കി​ലോ മീ​റ്റ​റോ​ളം നീ​ള​മു​ണ്ട്. ഒ​രു​പാ​ട് പ്ര​ത്യേ​ക​ത​ക​ൾ ഉ​ള്ള​താ​ണ് ഈ ​ന​ട​പ്പാ​ത​യെ​ന്ന് തെ​ക്ക​ൻ ബാ​ത്തി​ന മു​നി​സി​പ്പാ​ലി​റ്റി ഡ​യ​റ​ക്ട​ർ വ​ലീ​ദ് അ​ൽ ന​ബാ​നി പ​റ​ഞ്ഞു. കാ​ഴ്ച​യി​ല്ലാ​ത്ത​വ​ർ​ക്ക് വ​ഴി കാ​ണി​ക്കാ​നു​ള്ള ബ്രെയി​ൽ മാ​പ്പ് അ​ട​ക്ക​മു​ള്ള സ​വി​ശേ​ഷ​ത​ക​ൾ ഈ ​പാ​ത​ക്കു​ണ്ട്. ന​ട​ക്കാ​ൻ പ്ര​യാ​സ​മു​ള്ള​വ​ർ​ക്കാ​യി പി​ടി​ച്ച് ന​ട​ക്കാ​ൻ കൈ​പ്പി​ടി​യോ​ട് കൂ​ടി​യ സൗ​ക​ര്യ​ങ്ങ​ളും ഉ​ണ്ടാ​ക്കി​യി​ട്ടു​ണ്ട്. ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ൽ​കി​ക്കൊ​ണ്ട് അ​വ​രെ​യും സ​മൂ​ഹ​ത്തോ​ടൊ​പ്പം ചേ​ർ​ക്കാ​നു​ള്ള ഈ ​പ​ദ്ധ​തി വ​ട​ക്ക​ൻ ഗ​വ​ർ​ണ​റേ​റ്റി​ലാ​ണ് ആ​ദ്യ​മാ​യി ന​ട​പ്പാ​ക്കു​ന്ന​ത്.

രാ​ജ്യ​ത്തി​ന്‍റെ മ​റ്റ് ഭാ​ഗ​ങ്ങ​ളി​ലും ഇ​ത്ത​രം ന​ട​പ്പാ​ത​ക​ൾ നി​ർ​മി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ​ക്ക് ഇ​ത് ആ​ക്കംകൂ​ട്ടു​മെ​ന്നും അ​ൽ ന​ബാ​നി പ​റ​ഞ്ഞു. രാ​ജ്യ​ത്തെ എ​ല്ലാ വി​ഭാ​ഗം ജ​ന​ങ്ങ​ൾ​ക്കും പശ്ചാ​ത്ത​ല സൗ​ക​ര്യം മെ​ച്ച​പ്പെ​ടു​ത്തു​ക എ​ന്ന ഉ​ദ്യ​മ​ത്തി​ലെ സു​പ്ര​ധാ​ന നാ​ഴി​ക​ക്ക​ല്ലാ​വും സോ​ഹാ​ർ ന​ട​പ്പാ​ത പ​ദ്ധ​തി. ഇ​ത് ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ കാ​യി​ക ക്രി​യ​ക​ൾ​ക്ക് അ​നു​യോ​ജ്യ​മാ​യ സാ​ഹ​ച​ര്യം ഒ​രു​ക്കു​ന്ന​തോ​ടൊ​പ്പം സ​മൂ​ഹ​ത്തി​ൽ പ്രാ​ധാ​ന്യ​വും തു​ല്യ അ​വ​സ​ര​വും ന​ൽ​കു​ന്നു.

പു​തി​യ ന​ട​പ്പാ​ത സോ​ഹാ​റി​ലെ പ്ര​ദേ​ശി​ക ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും സ​മൂ​ഹ​ത്തി​ലെ മ​റ്റു വി​ഭാ​ഗം ആ​ളു​ക​ൾ​ക്കി​ട​യി​ലും പ്ര​ശം​സ നേ​ടാ​ൻ കാ​ര​ണ​മാ​യി​ട്ടു​ണ്ട്. സ​മൂ​ഹ​ത്തി​ലെ എ​ല്ലാ വി​ഭാ​ഗം വ്യ​ക്തി​ക​ളു​ടെ​യും ആ​രോ​ഗ്യ​വും ന​ന്മ​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​താ​ണ് ഈ ​പ​ദ്ധ​തി​യെ​ന്നും പൊ​തു​ജ​ന​ങ്ങ​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ആ​രോ​ഗ്യ പ​രി​മി​തി​ക​ൾ​ക്ക​പ്പു​റം എ​ല്ലാ വി​ഭാ​ഗം ആ​ളു​ക​ളും സ​മൂ​ഹ​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്ന സ​ന്ദേ​ശ​മാ​ണ് ഈ ​പ​ദ്ധ​തി ന​ൽ​കു​ന്ന​തെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

Tags:    

Similar News