ഒമാനിലെ വാദി കബീർ മസ്ജിദിന് സമീപം വെടിവെയ്പ്പ് ; നാല് പേർ കൊല്ലപ്പെട്ടു

Update: 2024-07-16 06:34 GMT

ഒമാൻ മസ്കത്തിലെ വാദികബീർ മസ്​ജിദ്​ പരിസരത്തുണ്ടായ വെടിവെപ്പിൽ നാലുപേർ മരിച്ചു. നിരവധിപേർക്ക്​ പരിക്കേൽക്കുകയും ചെയ്​തു. സ്​ഥിതിഗതികൾ നിന്ത്രണ വിധേയമാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും റോയൽ ഒമാൻ പൊലീസ്​ പ്രസ്താവനയിലൂടെ അറിയിച്ചു.

മരിച്ചവർ ഏത്​ രാജ്യക്കാ​രാണെന്നും എന്താണ് വെടിപ്പിന് കാരണമായതെന്നും വ്യക്തമായിട്ടില്ല.തിങ്കാളാഴ്ച രാത്രി പത്തരയോടെയാണ്​ ദാരുണമായ സംഭവം ഉണ്ടായത്.

മസ്​ജിദ്​ പരിസരത്ത്​ പ്രാർഥനക്കായി തടിച്ച്​ കൂടിയവർക്കെതിരെ അക്രമി സംഘങ്ങൾ​ വെടിയുതിർക്കുവായിരുന്നുവെന്നാണ്​ അനൗദ്യോഗിക വിവരം. ഈ സമയം എഴുന്നൂറിലധികം പേർ പള്ളിയിലുണ്ടായിരുന്നു എന്നും റിപ്പോർട്ടുകൾ ഉണ്ട്.

Tags:    

Similar News