ജനങ്ങൾ താമസിക്കുന്ന മേഖലകളിൽ വെയർഹൗ​സു​ക​ൾ പ്രവർത്തിപ്പിക്കരുത് ; നിർദേശം നൽകി മസ്കത്ത് മുനിസിപ്പാലിറ്റി

Update: 2024-06-28 10:06 GMT

ജനങ്ങൾ താ​മ​സിക്കുന്ന എ​രി​യ​ക​ളി​ൽ വെ​യ​ർ​ഹൗ​സു​ക​ൾ പ്ര​വ​ർ​ത്തി​പ്പി​ക്ക​രു​തെ​ന്ന്​ മ​സ്ക​ത്ത്​ മു​നി​സി​പ്പാ​ലി​റ്റി. അ​ന​ധി​കൃ​ത ഗോ​ഡൗ​ണു​ക​ൾ ത​ട​യാ​നു​ള്ള ന​ട​പ​ടി മു​നി​സി​പ്പാ​ലി​റ്റി ഊ​ർ​ജി​ത​മാ​ക്കി.

ഇ​ത്ത​രം വെ​യ​ർ​ഹൗ​സു​ക​ൾ അ​യ​ൽ​പ​ക്ക​ങ്ങ​ളു​ടെ സു​ര​ക്ഷ​ക്കും പൊ​തു​ജ​നാ​രോ​ഗ്യ​ത്തി​നും ഭീ​ഷ​ണി സൃ​ഷ്ടി​ക്കു​ന്ന​താ​ണ്. ഇ​ങ്ങ​നെ​യു​ള്ള നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ൽ മു​നി​സി​പ്പാ​ലി​റ്റി​യു​ടെ 1111 എ​ന്ന ന​മ്പ​റി​ൽ അ​റി​യി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടു. അ​നു​മ​തി കൂ​ടാ​തെ ഭ​ക്ഷ​ണ വ​സ്തു​ക്ക​ളോ വാ​ണി​ജ്യ, വ്യ​വ​സാ​യി​ക വ​സ്തു​ക്ക​ളു​ടെ​യോ സം​ഭ​ര​ണ​ശാ​ല​ക​ളാ​യി റ​സി​ഡ​ൻ​ഷ്യ​ൽ കെ​ട്ടി​ട​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത് പൊ​തു​സു​ര​ക്ഷ ച​ട്ട​ങ്ങ​ൾ​ക്കും ആ​രോ​ഗ്യ ആ​വ​ശ്യ​ക​ത​ക​ളു​ടെ​യും ലം​ഘ​ന​മാ​ണെ​ന്ന്​ മ​സ്ക​ത്ത്​ മു​നി​സി​പ്പാ​ലി​റ്റി പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

തീ​പി​ടി​ത്ത ഭീ​ഷ​ണി കാ​ര​ണം താ​മ​സ​ക്കാ​ർ​ക്ക് സു​ര​ക്ഷ അ​പ​ക​ട​ങ്ങ​ൾ, പ്രാ​ണി​ക​ളു​ടെ​യും എ​ലി​ക​ളു​ടെ​യും വ്യാ​പ​നം, ച​ര​ക്കു​ക​ളു​ടെ ഗ​താ​ഗ​ത​വും ലോ​ഡി​ങ്ങും കാ​ര​ണം ഗ​താ​ഗ​ത ത​ട​സ്സം, മാ​ലി​ന്യ​ങ്ങ​ൾ കു​മി​ഞ്ഞു​കൂ​ട​ൽ എ​ന്നി​വ​യെ​ല്ലാം ച​ര​ക്ക് സം​ഭ​ര​ണ​ത്തി​നാ​യി റ​സി​ഡ​ൻ​ഷ്യ​ൽ കെ​ട്ടി​ട​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ലൂ​​ടെ​യു​ണ്ടാ​കു​മെ​ന്ന്​ മു​നി​സി​പ്പാ​ലി​റ്റി അ​റി​യി​ച്ചു.

Tags:    

Similar News