അനധികൃത തൊഴിലാളികളെ ജോലിക്ക് വെക്കരുത് ; പിടിക്കപ്പെട്ടാൽ പിഴയും തടവും ശിക്ഷ , മുന്നറിയിപ്പുമായി ഒമാൻ

Update: 2024-07-21 15:53 GMT

ലൈ​സ​ൻ​സി​ല്ലാ​ത്ത തൊ​ഴി​ലാ​ളി​ക​ൾ, നു​ഴ​ഞ്ഞു​ക​യ​റ്റ​ക്കാ​ർ തു​ട​ങ്ങി അ​ന​ധി​കൃ​ത ആ​ളു​ക​ളെ ജോ​ലി​ക്കു​വെ​ക്കു​ന്ന​തി​നെ​തി​രെ പൗ​ര​ന്മാ​ർ​ക്കും താ​മ​സ​ക്കാ​ർ​ക്കും മു​ന്ന​റി​യി​പ്പു​മാ​യി തൊ​​ഴി​ൽ മ​ന്ത്രാ​ല​യം. ഇ​ത്ത​രം ആ​ളു​ക​ളെ ജോ​ലി​ക്കു​വെ​ക്കു​ന്ന​ത്​ പി​ഴ​യും ത​ട​വ്​ ശി​ക്ഷ​ക്കും ഇ​ട​യാ​ക്കാ​ൻ കാ​ര​ണ​മാ​കും.

തൊ​ഴി​ൽ നി​യ​മ​ത്തി​ലെ ആ​ർ​ട്ടി​ക്​ൾ 143 അ​നു​സ​രി​ച്ച് 10 ദി​വ​സ​ത്തി​ൽ കു​റ​യാ​ത്ത​തും ഒ​രു മാ​സ​ത്തി​ൽ കൂ​ടാ​ത്ത​തു​മാ​യ ത​ട​വും 1,000 റി​യാലി​ൽ കു​റ​യാ​ത്ത​തും 2,000 റി​യാലി​ൽ കൂ​ടാ​ത്ത​തു​മാ​യ പി​ഴ​യു​മാ യി​രി​ക്കും ശി​ക്ഷ. അ​ല്ലെ​ങ്കി​ൽ ഇ​വ​യി​ൽ ഏ​തെ​ങ്കി​ലും ഒ​ന്ന്​ ചു​മ​ത്തു​മെ​ന്ന്​ തൊ​ഴി​ൽ മ​​ന്ത്രാ​ല​യം മു​ന്ന​റി​യി​പ്പ്​ ന​ൽ​കി. അ​തേ​സ​മ​യം, അ​ന​ധി​കൃ​ത തൊ​​ഴി​ലാ​ളി​ക​ളെ ക​​ണ്ടെ​ത്താ​നു​ള്ള പ​രി​ശോ​ധ​ന ഊ​ർ​ജി​ത​മാ​യാ​ണ്​ വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ ന​ട​ന്നു​​കൊ​ണ്ടി​രി​ക്കു​ന്ന​ത്.സെ​ക്യൂ​രി​റ്റി ആ​ൻ​ഡ് സേ​ഫ്റ്റി സ​ർ​വി​സ​സ് കോ​ർ​പറേ​ഷ​ന്‍റെ ഇ​ൻ​സ്പെ​ക്ഷ​ൻ യൂ​നി​റ്റി​ന്‍റെ പി​ന്തു​ണ​യോ​ടെ​യാ​ണ്​ പ​രി​ശോ​ധ​ന കാ​മ്പ​യി​നു​ക​ൾ ന​ട​ത്തു​ന്ന​ത്. ഈ ​വ​ർ​ഷ​ത്തി​ന്‍റെ ആ​ദ്യ പ​കു​തി​യി​ൽ പു​രു​ഷ​ന്മാ​രും സ്ത്രീ​ക​ളു​മു​ൾ​പ്പെ​ടെ 9,042പേ​രാ​ണ്​ അ​റ​സ്റ്റി​ലാ​യ​ത്. 7,612 പേ​രെ നാ​ടു​ക​ട​ത്തു​ക​യും ചെ​യ്തു.

അ​തേ​സ​സ​മ​യം, ​ ജൂ​ണി​ൽ മാ​ത്രം 919 പ്ര​വാ​സി​ക​ളെ നാ​ട്​ ക​ട​ത്തി . തൊ​ഴി​ൽ മ​ന്ത്രാ​ല​യ​ത്തെ പ്ര​തി​നി​ധാനം ചെയ്ത് മ​സ്ക​ത്തി​ലെ ജോ​യി​ന്‍റ് ഇ​ൻ​സ്പെ​ക്ഷ​ൻ ടീം ​ഓ​ഫി​സി​ലെ ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് ലേ​ബ​ർ വെ​ൽ​ഫെ​യ​ർ, സെ​ക്യൂ​രി​റ്റി ആ​ൻ​ഡ് സേ​ഫ്റ്റി സ​ർ​വി​സ​സ് കോ​ർ​പറേ​ഷ​ന്‍റെ ഇ​ൻ​സ്പെ​ക്ഷ​ൻ യൂ​നി​റ്റി​ന്‍റെ പി​ന്തു​ണ​യോ​ടെ ന​ട​ത്തി​യ പ​രി​ശോ​ധ​ന കാ​മ്പ​യി​നി​ലാ​ണ്​ ഇ​ത്ര​യും പേ​രെ നാ​ടു​ക​ട​ത്തു​ന്ന​ത്.ഇ​തി​ൽ സ്ത്രീ​ക​ളും ഉ​ൾ​പ്പെ​ടും. 1,366 പേ​രെ അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തു. ഒ​മാ​ൻ വി​ഷ​ൻ 2040ന്‍റെ ല​ക്ഷ്യ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യി തൊ​ഴി​ൽ വി​പ​ണി നി​യ​ന്ത്രി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ എ​ല്ലാ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലും മ​ന്ത്രാ​ല​യം പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന​ക​ൾ തു​ട​രും. അ​ന​ധി​കൃ​ത തൊ​ഴി​ലാ​ളി​ക​ളെ​യും നി​യ​മ​വി​ധേ​യ​മ​ല്ലാ​ത്ത വ്യാ​പാ​രം ന​ട​ത്തു​ന്ന​വ​രെ​യും ക​ണ്ടെ​ത്താ​നു​ള്ള തൊ​ഴി​ൽ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പ​രി​ശോ​ധ​ന​ക​ൾ ജ​നു​വ​രി ഒ​ന്നു​മു​ത​ൽ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ർ​ശ​ന​മാ​യാ​ണ്​ ന​ട​ക്കു​ന്ന​ത്​. സെ​ക്യൂ​രി​റ്റി ആ​ൻ​ഡ്​ സേ​ഫ്റ്റി കോ​ർ​പ​റേ​ഷ​നു​മാ​യി തൊ​ഴി​ൽ മ​ന്ത്രാ​ല​യം ഡി​സം​ബ​റി​ൽ ക​രാ​ർ ഒ​പ്പു​വെ​ച്ചി​രു​ന്നു. ഈ ​സം​വി​ധാ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​ണ്​ തൊ​ഴി​ൽ നി​യ​മ​ലം​ഘ​ന പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. പ്ര​വാ​സി​ക​ൾ ഏ​റെ തി​ങ്ങി​പ്പാ​ർ​ക്കു​ന്ന മ​സ്‌​ക​ത്ത്, ദോ​ഫാ​ർ, വ​ട​ക്ക്​-​തെ​ക്ക്​ ബാ​ത്തി​ന എ​ന്നീ നാ​ല്​ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ്​ ആ​ദ്യ ഘ​ട്ട​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.

Tags:    

Similar News