ഒമാനിൽ മാർച്ച് 6 വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

Update: 2024-03-02 06:02 GMT

രാജ്യത്തിന്റെ വിവിധ മേഖലകളിൽ 2024 മാർച്ച് 4, തിങ്കളാഴ്ച മുതൽ ഒറ്റപ്പെട്ട മഴ ലഭിക്കാനിടയുണ്ടെന്ന് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഈ അറിയിപ്പ് പ്രകാരം ഒമാനിലെ വിവിധ പ്രദേശങ്ങളിൽ 2024 മാർച്ച് 4, തിങ്കളാഴ്ച മുതൽ 2024 മാർച്ച് 6, ബുധനാഴ്ച വരെ ഒരു ന്യൂനമർദ്ദത്തിന്റെ പ്രഭാവം അനുഭവപ്പെടുന്നതിന് സാധ്യതയുണ്ട്. ഇത് വിവിധ ഗവർണറേറ്റുകളിൽ ഒറ്റപ്പെട്ട മഴ ലഭിക്കുന്നതിന് കാരണമാകാമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

മുസന്ദം, നോർത്ത് അൽ ബതീന, അൽ ബുറൈമി എന്നീ ഗവർണറേറ്റുകളിലാണ് ഈ കാലയളവിൽ മഴ ലഭിക്കാൻ സാധ്യതയുള്ളത്. മഴ മൂലം ഈ പ്രദേശങ്ങളിലെ വാദികളിലും, താഴ്വരകളിലും പെട്ടന്നുള്ള വെള്ളത്തിന്റെ കുത്തൊഴുക്കിനും, വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്.അൽ ഹജാർ മലനിരകൾ, ഒമാൻ കടലിന്റെ തീരപ്രദേശങ്ങൾ എന്നിവിടങ്ങളിൽ ഈ കാലയളവിൽ ഒറ്റപ്പെട്ട മഴ ലഭിക്കാനിടയുണ്ട്.

Tags:    

Similar News