രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ തിങ്കളാഴ്ച മുതൽ മഴക്ക് സാധ്യതയുണ്ടെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. അല്‍ വുസ്ത, ദോഫാര്‍ ഗവര്‍ണറേറ്റുകളിലും അല്‍ ഹജര്‍ പര്‍വതനിരകളിലും മഴ ലഭിച്ചേക്കും.
ചിലയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയാകും ഉണ്ടാകുക. അന്തരീക്ഷം മേഘാവൃതമായിരിക്കും. ചൊവ്വാഴ്ച വരെ ഈ മേഖലയില്‍ സമാന കാലാവസ്ഥ തുടരുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കഴിഞ്ഞ ആഴ്ചയില്‍ വടക്കന്‍ ഗവർണറേറ്റുകളിൽ കനത്ത മഴ പെയ്തിരുന്നു.