മി​ക​ച്ച ജീ​വി​ത നി​ല​വാ​രം: ലോ​ക​ത്ത് നാ​ലാം സ്ഥാ​ന​ത്ത് ഒ​മാ​ന്‍

Update: 2024-08-14 06:31 GMT

മി​ക​ച്ച ജീ​വി​ത നി​ല​വാ​രം പു​ല​ർ​ത്തു​ന്ന​തി​ൽ ലോ​ക​ത്ത് നാ​ലാം സ്ഥാ​നം നേ​ടി ഒ​മാ​ൻ. 2024ന്‍റെ ആ​ദ്യ പ​കു​തി​യി​ൽ നം​ബി​യോ ന​ട​ത്തി​യ പ​ഠ​ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. ല​ക്സം​ബ​ർ​ഗ്, നെ​ത​ർ​ലാ​ൻ​ഡ്സ്, ഡെ​ൻ​മാ​ർ​ക്ക് തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളാ​ണ് ആ​ദ്യ മൂ​ന്നു സ്ഥാ​ന​ക്കാ​ർ. ആ​ഗോ​ള ജീ​വി​ത നി​ല​വാ​ര സൂ​ചി​ക​യി​ൽ ഒ​ന്നാം സ്ഥാ​ന​ത്തു​ള്ള ല​ക്സം​ബ​ർ​ഗി​ന് 219.3 പോ​യ​ന്‍റു​ക​ളാ​ണ്. 207.5 പോ​യ​ന്‍റു​മാ​യി നെ​ത​ർ​ല​ൻ​ഡ്‌​സാ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത്. 205.6 പോ​യ​ന്‍റു​മാ​യി ഡെ​ൻ​മാ​ർ​ക്ക് മൂ​ന്നാം സ്ഥാ​ന​ത്തും 204 പോ​യ​ന്‍റു​മാ​യി ഒ​മാ​ൻ നാ​ലാം സ്ഥാ​ന​ത്തു​മാ​ണ്. ഒ​രു പ്ര​ത്യേ​ക രാ​ജ്യ​ത്തോ ന​ഗ​ര​ത്തി​ലോ ജീ​വി​ക്കു​ന്ന വ്യ​ക്തി​ക​ളു​ടെ മൊ​ത്ത​ത്തി​ലു​ള്ള ക്ഷേ​മ​ത്തി​നും ജീ​വി​ത നി​ല​വാ​ര​ത്തി​നും സം​ഭാ​വ​ന ന​ൽ​കു​ന്ന വി​വി​ധ ഘ​ട​ക​ങ്ങ​ളു​ടെ സ​മ​ഗ്ര​മാ​യ വി​ല​യി​രു​ത്ത​ലാ​ണ് ജീ​വി​ത നി​ല​വാ​ര സൂ​ചി​ക.

വാ​ങ്ങ​ൽ ശേ​ഷി, മ​ലി​നീ​ക​ര​ണ തോ​ത്, പാ​ർ​പ്പി​ട​ങ്ങ​ളു​ടെ വി​ല, ജീ​വി​ത​ച്ചെ​ല​വ്, സു​ര​ക്ഷ, ആ​രോ​ഗ്യ പ​രി​പാ​ല​ന നി​ല​വാ​രം, യാ​ത്രാ സ​മ​യം, കാ​ലാ​വ​സ്ഥാ സാ​ഹ​ച​ര്യ​ങ്ങ​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ ജീ​വി​ത നി​ല​വാ​ര​ത്തെ സാ​ര​മാ​യി ബാ​ധി​ക്കു​ന്ന നി​ര​വ​ധി ഘ​ട​ക​ങ്ങ​ളാ​ണ് ഒ​മാ​ന്‍റെ ഉ​യ​ർ​ന്ന റാ​ങ്കി​ന് കാ​ര​ണ​മാ​യ​ത്. 182.9 പോ​യന്‍റു​മാ​യി ഖ​ത്ത​ർ 17-ാം സ്ഥാ​ന​ത്തും 175.5 പോ​യ​ന്‍റു​മാ​യി യു.​എ.​ഇ 20-ാം സ്ഥാ​ന​ത്തും 170.5 പോ​യന്‍റു​മാ​യി സൗ​ദി അ​റേ​ബ്യ 25-ാം സ്ഥാ​ന​ത്തും 152.5 പോ​യ​ന്‍റു​മാ​യി കു​വൈ​ത്ത് 37-ാം സ്ഥാ​ന​ത്തു​മാ​ണ്. അ​ടു​ത്തി​ടെ, മ​ൾ​ട്ടി-​ഡെ​സ്റ്റി​നേ​ഷ​ൻ ട്രി​പ്പു​ക​ളി​ൽ സ്പെ​ഷ്ലൈ​സ് ചെ​യ്ത ട്രാ​വ​ൽ​ബാ​ഗ് എ​ന്ന ക​മ്പ​നി ലോ​ക​ത്തി​ലെ ഏ​റ്റ​വും മ​നോ​ഹ​ര​മാ​യ മൂ​ന്നാ​മ​ത്തെ രാ​ത്രി​ന​ഗ​ര​മാ​യി മ​സ്‌​ക​ത്തി​നെ തി​ര​ഞ്ഞെ​ടു​ത്തി​രു​ന്നു.

Tags:    

Similar News