ഒമാനിലെ പ്രതികൂല കാലാവസ്ഥ; ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ നടപടി സ്വീകരിക്കണമെന്ന് അധികൃതർ

Update: 2024-03-10 10:49 GMT

രാ​ജ്യ​ത്തെ പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യി​ൽ ജീ​വ​ന​ക്കാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ള​ണ​മെ​ന്ന് തൊ​ഴി​ൽ മ​ന്ത്രാ​ല​യം ബി​സി​ന​സ് ഉ​ട​മ​ക​ളോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടു. ഔ​ട്ട്‌​ഡോ​ർ ഏ​രി​യ​ക​ളി​ലെ ജോ​ലി താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ക്ക​ണം. അ​ത്യാ​വ​ശ്യ​മ​ല്ലാ​ത്ത ഡ്രൈ​വി​ങ്ങും ജോ​ലി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​റ്റ്​ യാ​ത്ര​ക​ളും മാ​റ്റി​വെ​ക്ക​ണ​മെ​ന്ന്​ തൊ​ഴി​ൽ മ​ന്ത്രാ​ല​യം ബി​സി​ന​സ് ഉ​ട​മ​ക​ളോ​ട് അ​ഭ്യ​ർ​ഥി​ച്ചു.

രാ​ജ്യ​ത്തെ ബി​സി​ന​സ് ഉ​ട​മ​ക​ൾ​ക്കാ​യി തൊ​ഴി​ൽ മ​ന്ത്രാ​ല​യം ന​ൽ​കി​യ മ​റ്റ്​ സു​ര​ക്ഷാ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ താ​ഴെ കൊ​ടു​ക്കു​ന്നു. ഔ​ദ്യോ​ഗി​ക കാ​ലാ​വ​സ്ഥ മു​ന്ന​റി​യി​പ്പു​ക​ളും വി​വ​ര​ങ്ങ​ളും ജീ​വ​ന​ക്കാ​രെ അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കു​ക, ഔ​ട്ട്ഡോ​ർ ഏ​രി​യ​ക​ളി​ൽ ഭാ​രം കു​റ​ഞ്ഞ ഉ​പ​ക​ര​ണ​ങ്ങ​ൾ സു​ര​ക്ഷി​ത​മാ​ക്കു​ക, ലി​ഫ്റ്റി​ങ്​ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ​യും ക്രെ​യി​നു​ക​ളു​ടെ​യും സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ക, പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യി​ൽ വീ​ടി​നു​ള്ളി​ൽ​ ത​ന്നെ തു​ട​രാ​നും താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ ​നി​ന്ന്​ മാ​റി​നി​ൽ​ക്കാ​നും ജീ​വ​ന​ക്കാ​രെ ഉ​പ​ദേ​ശി​ക്കു​ക, അ​ത്യാ​വ​ശ്യ​മ​ല്ലാ​ത്ത ഡ്രൈ​വി​ങ്ങും ജോ​ലി​സം​ബ​ന്ധ​മാ​യ യാ​ത്ര​ക​ളും മാ​റ്റി​വെ​ക്കു​ന്ന​ത് പ​രി​ഗ​ണി​ക്കു​ക, കാ​ലാ​വ​സ്ഥ മെ​ച്ച​പ്പെ​ടു​ന്ന​തു​വ​രെ എ​ല്ലാ ഉ​ദ്​​ഖ​ന​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തു​ക, അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ൽ ജീ​വ​ന​ക്കാ​ർ​ക്ക്​ ബ​ന്ധ​പ്പെ​ടാ​ൻ എ​മ​ർ​ജ​ൻ​സി കോ​ൺ​ടാ​ക്റ്റ് ന​മ്പ​റു​ക​ൾ ന​ൽ​കു​ക.

Tags:    

Similar News