വീണ്ടും വിവിധ സർവീസുകൾ റദ്ദാക്കി എയർഇന്ത്യ എക്സ്പ്രസ് ; കണ്ണൂർ , തിരുവനന്തപുരം സർവീസുകളാണ് റദ്ദാക്കിയത്

Update: 2024-07-03 09:34 GMT

എ​യ​ർ ഇ​ന്ത്യ എക്സ്​പ്രസ് വി​മാ​നം റ​ദ്ദാ​ക്ക​ൽ ‘വി​നോ​ദം’ തു​ട​രു​ന്നു. ചൊ​വ്വാ​ഴ്ച മ​സ്ക​ത്തി​ൽ ​നി​ന്ന്​ കേ​ര​ള​ത്തി​ലേ​ക്കു​ള്ള ര​ണ്ട് വി​മാ​ന സ​ർ​വി​സു​ക​ൾ റ​ദ്ദാ​ക്കി​യാ​ണ്​ യാ​ത്ര​ക്കാ​രെ കു​ഴ​ക്കി​യ​ത്.

ചൊ​വ്വാ​ഴ്ച കാ​ല​ത്ത് 9.45ന് ​മ​സ്ക​ത്തി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട് ഉ​ച്ച​ക്ക് 12.30 ക​ണ്ണൂ​രി​ലെ​ത്തു​ന്ന എ​യ​ർ ഇ​ന്ത്യ എക്സ്​പ്രസ് ഐ.​എ​ക്സ് 714 വി​മാ​ന​വും ഉ​ച്ച​ക്ക് 2.30 മ​സ്ക​ത്തി​ൽ​ നി​ന്ന് പു​റ​പ്പെ​ട്ട് രാ​ത്രി 7.55 ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തു​ന്ന ഐ.​എ​ക്സ് 554 വി​മാ​ന​വു​മാ​ണ് റ​ദ്ദാ​ക്കി​യ​ത്. ഇ​തോ​ടെ ഈ ​വി​മാ​ന​ങ്ങ​ളി​ൽ ടി​ക്ക​റ്റെ​ടു​ത്ത​വ​ർ വ​ട്ടം ക​റ​ങ്ങു​ക​യാ​ണ്. ചി​ല​ർ​ക്കൊ​ക്കെ അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ യാ​ത്ര ചെ​യ്യാ​ൻ ക​ഴി​യും. എ​ന്നാ​ലും സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്ന് ലീ​വെ​ടു​ത്ത് നി​ശ്ച​യി​ച്ചു​റ​പ്പി​ച്ച യാ​ത്ര മാ​റ്റി വെ​ക്കേ​ണ്ടി​വ​ന്ന​തി​ലു​ള്ള പ്ര​യാ​സ​ത്തി​ലാ​ണ് യാ​ത്ര​ക്കാ​ർ.

ക​ല്യാ​ണം, അ​ടു​ത്ത ബ​ന്ധു​ക്ക​ളു​ടെ മ​ര​ണം തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് നാ​ട്ടി​ൽ പോ​വേ​ണ്ട​വ​ർ​ക്ക് അ​ധി​ക ചാ​ർ​ജ് ന​ൽ​കി മ​റ്റു വി​മാ​ന​ങ്ങ​ളി​ൽ യാ​ത്ര ചെ​യ്യേ​ണ്ടി വ​രും. യാ​ത്ര​ക്കൊ​രു​ങ്ങി​യ പ​ല​രും എ​ന്ത് ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ വി​ഷ​മി​ക്കു​യാ​ണ്.

ജൂ​ൺ, ജൂ​ലൈ മാ​സ​ങ്ങ​ളി​ൽ ഒ​മാ​നി​ൽ ക​ടു​ത്ത ചൂ​ട് അ​നു​ഭ​വ​പ്പെ​ടു​ന്ന​തി​നാ​ൽ സ്വ​ദേ​ശി​ക​ള​ട​ക്കം നി​ര​വ​ധി വി​ദേ​ശി​ക​ൾ ഇ​ന്ത്യ​യി​ലേ​ക്ക് ടൂ​റി​സ​ത്തി​നാ​യി പോ​വാ​റു​ണ്ട്. ഇ​ങ്ങ​നെ മ​ഴ കാ​ണാ​നും മ​റ്റും കേ​ര​ള​ത്തി​ൽ പോ​വു​ന്ന​വ​രും നി​ര​വ​ധി​യാ​ണ്. ഇ​വ​രി​ൽ പ​ല​രും ​ഹ്ര​സ്വ അ​വ​ധി​ക്കാ​ണ് പോ​വു​ന്ന​ത്. ഇ​ത്ത​ര​ക്കാ​ർ​ക്കെ​ല്ലാം തി​രി​ച്ച​ടി​യാ​കു​ക​യാ​ണ്​ എ​യ​ർ ഇ​ന്ത‍്യ​യു​ടെ റ​ദ്ദാ​ക്ക​ൽ ന​ട​പ​ടി.

ഇ​ന്ത്യ​യി​ലെ അ​നു​കൂ​ല​മാ​യ കാ​ല​വ​സ്ഥ​യാ​ണ്​ സ്കൂ​ൾ അ​വ​ധി ക​ഴി​ഞ്ഞി​ട്ടും ടി​ക്ക​റ്റ് നി​ര​ക്കു​ക​ൾ കു​റ​യാ​ത്ത​ത്. അ​തി​നാ​ൽ ജൂ​ൺ, ജൂ​ലൈ മാ​സം വി​മാ​ന​ക്ക​മ്പ​നി​ക​ൾ​ക്ക് കൊ​യ്ത്തു​കാ​ല​മാ​ണ്. മ​റ്റു വി​മാ​ന​ക്ക​മ്പ​നി​ക​ൾ ഈ ​മാ​സ​ങ്ങ​ളി​ലാ​ണ് ലാ​ഭ​മു​ണ്ടാ​ക്കു​ന്ന​ത്. എ​ന്നാ​ൽ ഈ ​സീ​സ​ണി​ൽ പോ​ലും വി​മാ​നം റ​ദ്ദാ​ക്കി​യാ​ണ് എ​യ​ർ ഇ​ന്ത്യ മാ​തൃ​ക​യാ​വു​ന്ന​ത്.

Tags:    

Similar News