ഒമാനിലേക്ക് എത്തുന്ന സന്ദർശകരുടെ എണ്ണത്തിൽ വൻ വർധന ; മുൻനിരയിൽ യുഎഇയിൽ നിന്നുള്ള സഞ്ചാരികൾ
ഈ വർഷം ആദ്യ പകുതിയായപ്പോഴേക്കും രാജ്യം സന്ദർശിച്ചവരുടെ എണ്ണത്തിൽ വർധന. 20 ലക്ഷത്തോളം വിദേശികളാണ് ഒമാൻ സന്ദർശിക്കാനായെത്തിയത്. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഏഴ് ശതമാനം വർധനയാണ് കണക്കാക്കുന്നത്. സന്ദർശകരിൽ മുൻനിരയിൽ യു.എ.ഇയിൽ നിന്നുള്ളവരാണ്. അഞ്ച് ലക്ഷത്തോളം ഇമാറാത്തികളാണ് ഒമാൻ സന്ദർശിച്ചത്. ഇന്ത്യയാണ് രണ്ടാമത്. മൂന്ന് ലക്ഷത്തോളം സന്ദർശകരാണ് ഇവിടേക്ക് ഇന്ത്യയിൽ നിന്നെത്തിയത്. യമൻ, ജർമൻ, ബ്രിട്ടൻ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് മറ്റു സ്ഥാനക്കാർ. ജൂണിൽ മാത്രം ഒരു ലക്ഷത്തിലധികം ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഒമാനിലെത്തിയത്. യാത്രക്കാർക്ക് അഭിലഷണീയമായ ഒരു ലക്ഷ്യസ്ഥാനമെന്ന നിലയിലുള്ള രാജ്യത്തിന്റെ വളർച്ചയാണ് ഈ ഉയർച്ച അടിവരയിടുന്നത്.