ഒമാനിൽ വിസ സ്റ്റാമ്പിങ് ഒഴിവാക്കൽ യാത്രയെ ബാധിക്കില്ല ;അധികൃതർ

Update: 2022-09-30 13:42 GMT


ഒമാൻ : പാസ്സ്പോർട്ടിൽ വിസാ സ്റ്റാമ്പ് ചെയ്യാത്തത് യാത്രയെ ഒരുവിധത്തിലും ബാധിക്കില്ലെന്ന് ഒമാൻ അധികൃതർ അറിയിച്ചു. വിസ ഓൺലൈനിലൂടെ ആക്കുന്നത് വഴി കാര്യങ്ങൾ കൂടുതൽ എളുപ്പമാകുമെന്നും താമസ സംബന്ധമായ ആവശ്യങ്ങൾക്ക് റസിഡന്റ് കാർഡുകൾ ഉപയോഗിക്കാമെന്നും അധികൃതർ പറഞ്ഞു. വിസ സ്റ്റാമ്പിങ് ഒഴിവാക്കുന്നത് റസിഡന്റ് കാർഡുകൾക്ക് പ്രാധാന്യം വർധിപ്പിക്കും. വിമാനത്താവളങ്ങളിൽ എത്തിയതിനു ശേഷവും ചില രേഖാസംബന്ധമായ കാര്യങ്ങളിൽ യാത്രമുടങ്ങിപോയ അനവധി അനുഭവങ്ങൾ ആളുകൾക്ക് ഉണ്ടാവാറുണ്ട്. ഇക്കാരണങ്ങൾ കൊണ്ടുതന്നെ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്ന് വിസയിയല്ലാത്ത പാസ്പോർട്ട് കാണുമ്പോൾ പ്രവാസികൾക്ക് ആശങ്കയുണ്ടാവാൻ സാധ്യതയുണ്ട്.എന്നാൽ ഓമനിലേക്കുള്ള യാത്രയിൽ ഇതൊരുതടസ്സമല്ലെന്നും യാത്രക്കാർക്ക് ആശങ്കവേണ്ടെന്നുമാണ് ഒമാൻ അധികൃതർ അറിയടിച്ചിരിക്കുന്നത്.

Similar News