മസ്കറ്റ് : അറ്റകുറ്റപ്പണികൾക്കായി ഒമാനിലെ അൽ ഖുവൈർ പാലം അടച്ചിടും. ഡിസംബർ 31 വരെ രാത്രി പത്ത് മുതൽ രാവിലെ ആറ് വരെയാണ് അൽ ഖുവൈർ പാലം അടച്ചിടുന്നതെന്ന് മസ്കറ്റ് നഗരസഭയുടെ അറിയിപ്പിൽ പറയുന്നു. നിയന്ത്രണം ഇന്നലെ (വ്യാഴാഴ്ച) രാത്രി മുതൽ പ്രാബല്യത്തില്‍ വന്നു.
സുൽത്താൻ ഖാബൂസ് സ്ട്രീറ്റിൽ നിന്ന് സീബിലേക്കുള്ള ദിശയിലാണ് നിയന്ത്രണം. ഗതാഗത നിയന്ത്രണത്തിനായി റോയൽ ഒമാൻ പോലീസുമായി സഹകരിച്ചാണ് നടപടികള്‍ സ്വീകരിച്ചിരിക്കുന്നതെന്നും നഗരസഭയുടെ അറിയിപ്പിൽ പറയുന്നു. ഇവിടെ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന് അധികൃതര്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.