മസ്കത്ത് : ഹൃദയാഘാതത്തെ തുടർന്ന് വയനാട് സ്വദേശി ഒമാനിൽ മരിച്ചു. വയനാട് പുഴമുടി പുതുശ്ശേരികുന്ന് സ്വദേശി അബ്ദുൽ സലാം കരിക്കാടനാണ് മരിച്ചത്. 47 വയസ്സായിരുന്നു. 20 വർഷമായി മത്രയിലെ ഡ്രീംലാൻഡ് ഇന്‍റർനാഷനൽ കമ്പനിയുടെ ചിഫ് ഫൈനാൻസ് ഓഫിസറായിരുന്നു. ഒമാനിൽ കുടുംബത്തോടൊപ്പം താമസിച്ചു വരികയായിരുന്നു. ഇന്നലെ അർധ രാത്രിയാണ് മരണം സംഭവിച്ചത് . മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. പിതാവ്: സൈതലവി, മാതാവ്: നഫീസ, ഭാര്യ: നൂഫൈസ. മക്കൾ: ഫാത്തിമ ഫർസാന (16), ഹംന ഫരീന (13), ഇഹ്സാൻ ഇബ്റാഹീം (8), എട്ട് മാസം പ്രായമായ ഫിദ ഫർസിയ.