ബ​ന്ദി​പ്പൂ​ർ ക​ടു​വ​സ​ങ്കേ​ത​ത്തി​ൽ ജ​ല​ക്ഷാ​മം

Update: 2024-03-01 04:55 GMT

ബ​ന്ദി​പ്പൂ​ർ ക​ടു​വ​സ​ങ്കേ​ത​ത്തി​ലെ ജ​ലാ​ശ​യ​ങ്ങ​ൾ വ​റ്റി​ത്തു​ട​ങ്ങി. ചെ​റു​ത​ടാ​ക​ങ്ങ​ൾ, കു​ള​ങ്ങ​ൾ തു​ട​ങ്ങി​യ സ്രോ​ത​സ്സു​ക​ളി​ൽ ജ​ല​നി​ര​പ്പ് അ​നു​ദി​നം താ​ഴു​ന്നതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. മ​ഴ കു​റ​ഞ്ഞ​താ​ണ് ജ​ല​ക്ഷാ​മത്തിനു കാ​ര​ണം. വ​ന​മേ​ഖ​ല​യി​ൽ സ്ഥി​തി​ചെ​യ്യു​ന്ന മം​ഗ​ള അ​ണ​ക്കെ​ട്ട് സമീപത്തു​ണ്ടെ​ങ്കി​ലും പ്ര​ധാ​ന​മാ​യും ആ​ന​ക​ളു​ടെ മേ​ഖ​ല​യാ​ണി​ത്.‌

മ​റ്റു മൃ​ഗ​ങ്ങ​ൾ​ക്ക് ത​ണ്ണീ​ർ​പ്പ​ന്ത​ലു​ക​ൾ ഒ​രു​ക്കാ​നാ​യി സൗ​രോ​ർ​ജ പ​മ്പു​ക​ൾ ഉ​പ​യോ​ഗി​ച്ച് വെ​ള്ളം ശേ​ഖ​രി​ക്കു​ന്ന കു​ഴ​ൽ​ക്കി​ണ​റു​ക​ൾ ആ​ശ്ര​യി​ക്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ് ക​ടു​വ​സ​ങ്കേ​തം അ​ധി​കൃ​ത​ർ. അതേസമയം മേ​ഖ​ല​യി​ൽ അ​ന്ത​രീ​ക്ഷ താ​പ​നി​ല 30 ഡി​ഗ്രി​യി​ൽ താ​ഴാ​തെ മു​ന്നോ​ട്ടു​പോ​കു​ന്ന​ത് ത​ന​ത് സ്രോ​ത​സ്സു​ക​ളി​ലെ ജ​ല​നി​ര​പ്പ് കു​റ​യാ​ൻ കാ​ര​ണ​മാ​വു​ന്ന​താ​യി ക​ടു​വ​സ​ങ്കേ​തം അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Tags:    

Similar News