ഇസ്രായേലിലെ ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാ നിർദേശവുമായി വിദേശകാര്യ മന്ത്രാലയം

Update: 2024-03-05 11:20 GMT

ഇസ്രായേലിലെ ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാ നിർദേശവുമായി വിദേശകാര്യ മന്ത്രാലയം. വ്യോമാക്രമണത്തില്‍ മലയാളി കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് നിലവിലെ നടപടി. അതിർത്തി മേഖലകളിൽ താമസിക്കുന്നവർ അവിടെ നിന്ന് മാറണമെന്നും നിർദേശമുണ്ട്.


കൊല്ലം സ്വദേശി നിബിന്‍ മാക്സ് വെല്ലാണ് കൊല്ലപ്പെട്ടത്. രണ്ട് മലയാളികളടക്കം ഏഴുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇടുക്കി സ്വദേശികളായ ബുഷ് ജോസഫ് ജോര്‍ജ്ജ്, പോള്‍ മെല്‍വിന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ചികിത്സയ്ക്കായി ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇസ്രായേലിലെ കൃഷിഫാമിലെ ജീവനക്കാരായിരുന്നു മൂന്ന് പേരും.


തിങ്കളാഴ്ച രാവിലെ 11 മണിയോടെയോടെയാണ് ഇസ്രായേലിന്റെ വടക്കന്‍ ഗലീലി മേഖലയിലെ മൊഷവ് എന്ന സ്ഥലത്ത് മിസൈലാക്രമണം ഉണ്ടായത്. അതേസമയം സംഭവത്തിൽ ഇസ്രായേല്‍ എംബസി ദുഃഖം രേഖപ്പെടുത്തി രംഗത്തെത്തിയിരുന്നു. പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ നല്‍കുന്നതായാണ് ഇസ്രായേല്‍ എംബസി അറിയിച്ചത്. കുടുംബങ്ങള്‍ക്ക് വേണ്ട പിന്തുണയും സഹായവും നല്‍കും. ഹിസ്ബുല്ലയാണ് ആക്രമണം നടത്തിയത് എന്നും ഇസ്രായേല്‍ എംബസി വ്യക്തമാക്കി.

Tags:    

Similar News