യുപിഎസ്‌സി ചെയർമാൻ മനോജ് സോണി രാജിവച്ചു

Update: 2024-07-20 05:40 GMT

യുപിഎസ്‌സി ചെയർമാൻ മനോജ് സോണി രാജിവച്ചു. കാലാവധി അവസാനിക്കാൻ 5 വർഷം ബാക്കി നിൽക്കെയാണ് രാജി. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാജി. രണ്ടാഴ്ച മുമ്പാണ് സോണി രാജിക്കത്ത് നൽകിയതെന്നും എന്നാൽ രാജി ഇതുവരെ അംഗീകരിച്ചിട്ടില്ലെന്നും അധികൃതർ അറിയിച്ചു. തെറ്റായ രേഖകൾ നൽകി സിവിൽ സർവീസ് നേടിയ ഐഎഎസ് ട്രെയിനി പൂജ ഖേദ്കറുമായി ബന്ധപ്പെട്ട വിവാദങ്ങളുമായി രാജിക്ക് ബന്ധമില്ലെന്നും അദ്ദേഹവുമായി അടുത്തവൃത്തങ്ങൾ വ്യക്തമാക്കി.

2017ലാണ് യുപിഎസ്സിയിൽ മനോജ് സോണി അംഗമാകുന്നത്. തുടർന്ന് 2023 മേയ് 16ന് മനോജ് സോണിയെ യുപിഎസ്സി ചെയർമാനായി നിയമിക്കുകയായിരുന്നു. 2029 വരെ അദ്ദേഹത്തിന് തൽസ്ഥാനത്ത് തുടരാമെന്നിരിക്കെയാണ് അപ്രതീക്ഷിതമായ രാജി പ്രഖ്യാപനം. രാജി അംഗീകരിച്ചാൽ മാത്രമേ പുതിയ ചെയർപേഴ്‌സണെ തിരഞ്ഞെടുക്കാൻ കേന്ദ്ര സർക്കാരിന് സാധിക്കൂ. പ്രധാമന്ത്രി നരേന്ദ്ര മോദിയുമായി അടുത്ത ബന്ധമുള്ള ആളാണ് മനോജ് സോണി.

Tags:    

Similar News