'രാഷ്ട്രപതിയെ ക്ഷണിച്ചില്ല, ഹിന്ദി നടിമാരെ കൊണ്ടുപോയി': ഉദയനിധി സ്റ്റാലിൻ

Update: 2023-09-21 03:54 GMT

പഴയ പാർലമെന്റ് മന്ദിരത്തിൽനിന്ന് പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക് പ്രവേശിച്ച ചടങ്ങിലേക്ക് രാഷ്ട്രപതി ദൗപദി മുർമുവിനെ ക്ഷണിക്കാത്തതിനെ ചോദ്യം ചെയ്ത് തമിഴ്‌നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിൻ. വിധവയും ഗോത്രവർഗത്തിൽ നിന്നുള്ളയാളായതും കൊണ്ടാണ് രാഷ്ട്രപതിയെ ചടങ്ങിലേക്ക് ക്ഷണിക്കാതിരുന്നതെന്ന് ഉദയനിധി ആരോപിച്ചു. ഇതിനെയാണ് നമ്മൾ സനാതന ധർമം എന്ന് വിളിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

'പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്ത ചടങ്ങിലേക്കും രാഷ്ട്രപതിയെ ക്ഷണിച്ചില്ല. കഴിഞ്ഞ ദിവസം ചില ഹിന്ദി നടിമാരെ പുതിയ പാർലമെന്റിലേക്ക് കൊണ്ടുപോയി. പക്ഷേ ഞങ്ങളുടെ രാഷ്ട്രപതിയെ ക്ഷണിച്ചില്ല. എന്തുകൊണ്ട്?. കാരണം ദ്രൗപദി മുർമു ഗോത്ര വിഭാഗത്തിൽ നിന്നുള്ളയാളാണ്. വിധവയാണ്. ഇതിനെയാണ് സനാതന ധർമം എന്ന് വിളിക്കുന്നത്' ഉദയനിധി പറഞ്ഞു. മധുരയിൽ നടന്ന ഡിഎംകെ യൂത്ത് വിങ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

 

Tags:    

Similar News