പേര് ലംഗ് ഫിഷ്. സ്വദേശം ആഫ്രിക്ക. ഇവൻ നിസാരക്കാരനല്ല കേട്ടോ... ആരെയും അദ്ഭുതപ്പെടുത്തുന്ന ഈ മീൻ നാലു വർഷം വരെ വെള്ളമില്ലാതെ ജീവിക്കുമത്രെ..! ഈ ആഫ്രിക്കക്കാരന് ഇണങ്ങി കട്ടപിടിച്ച ചെളിയിൽ ജീവൻ നിലനിർത്താൻ കഴിയും. മഴ വരുന്നതുവരെ മാസങ്ങളോളം ചെളിയിൽ പൂണ്ടുകിടക്കുകയും ചെയ്യും.
വിചിത്രരൂപമാണ് ഈ മത്സ്യത്തിനുള്ളത്. കഴിഞ്ഞദിവസം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ആഫ്രിക്കൻ ലംഗ് ഫിഷിന്‍റെ വീഡിയോ വൈറലായിരുന്നു. അപ്പോഴാണ് സാധാരണക്കാർക്ക് ഇത്തരത്തിലുള്ളൊരു മീനിനെ കാണാൻ കഴിഞ്ഞത്. സക്കർമൗത്ത്, കോമൺ പ്ലെക്കോ എന്നീ പേരുകളിലും ഈ മത്സ്യം അറിയപ്പെടുന്നു. വീഡിയോ ഹിറ്റ് ആയതോടെ മത്സ്യത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ചർച്ച ചെയ്യാൻ തുടങ്ങിയിട്ടുണ്ട്.
ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. മേഖലയിൽ അറിവുള്ളവരോടുള്ള ചോദ്യങ്ങളുൾപ്പെടെ നിരവധി പ്രതികരണങ്ങളാണ് വീഡിയോയ്ക്കു ലഭിക്കുന്നത്.